കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമില്ലാത്തതിനാല്‍ സൈന്യത്തിനോടുളള ബഹുമാനം കുറഞ്ഞെന്ന് പ്രതിരോധമന്ത്രി

Google Oneindia Malayalam News

ജയ്പൂര്‍: യുദ്ധമില്ലാത്തിനെ കുറിച്ച് ആരെങ്കിലും പരിതപിയ്ക്കുമോ...യുദ്ധങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചല്ലേ സമാധാനം ആഗ്രഹിക്കുന്നവര്‍ കൊതിയ്ക്കുക...

എന്നാല്‍ നമ്മുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്നത് കേട്ടാല്‍ യുദ്ധം ഇല്ലാത്തത് വലിയ കഷ്ടമാണെന്ന് തോന്നും. യുദ്ധം ഇല്ലാത്തത് മൂലം സൈന്യത്തോടുള്ള ബഹുമാനം കുറഞ്ഞുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ താന്‍ യുദ്ധം ആഗ്രഹിക്കുന്നു എന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.

Manohar Parrikar

മുമ്പൊക്കെ ഒരു സൈനിക ഓഫീസര്‍ ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥന് കത്തയക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ അത് പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ ബഹുമാനം ഇല്ലാതായി. അതിന് ഒരു കാരണം കഴിഞ്ഞ 40-50 വര്‍ഷങ്ങളായി നമ്മള്‍ യുദ്ധമൊന്നും ചെയ്യാത്തതാണ്. നമ്മുടെ മനസ്സുകളില്‍ സൈന്യത്തിനുള്ള പ്രാധാന്യം കുറഞ്ഞു വരികയാണ്- പരീക്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

രണ്ട് തലമുറ സൈനികര്‍ യുദ്ധമെന്തെന്ന് പോലും അറിയാതെ വിരമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സൈന്യത്തിന് അര്‍ഹമായ പരിഗണന കിട്ടാതെ പോകരുത്. സ്വന്തം സൈനികരെ സംരക്ഷിക്കാന്‍ കഴിയാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ എന്തെങ്കിലും ഒക്കെ പറഞ്ഞ് രാഷ്ട്രത്തെ നണം കെടുത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതികരിച്ചത്. പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് ജെഡിയു നേതാവ് കെസി ത്യാഗി പ്രതികരിച്ചു.

English summary
In remarks that have provoked criticism, Defence Minister Manohar Parrikar has said that respect for the Army is waning because India hasn't fought a war in decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X