കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്ന് അവര്‍ പറഞ്ഞു. യുപിയിലെ ഗവര്‍ണര്‍ ഒരു സ്ത്രീയാണ്. അവര്‍ക്ക് സ്ത്രീകളുടെ വേദന മനസ്സിലാവുമെന്നാണ് കരുതുന്നതെന്നും മായാവതി പറഞ്ഞു.

1

സ്ത്രീ സുരക്ഷയെ കുറിച്ച് യുപി സര്‍ക്കാരിന് വലിയ ആശങ്കയില്ല. അതുകൊണ്ട് ഗവര്‍ണര്‍ ഇക്കാര്യം ഏറ്റെടുത്ത് ശരിയാക്കണം. ഭരണഘടനാ അധികാരം ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ട നടപടിയെടുക്കണം. സമയബന്ധിതമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്നും മായാവതി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ഉന്നാവോ പെണ്‍കുട്ടി ദില്ലിയെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ഈ ബിജെപി സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ ഒരിക്കലും സുരക്ഷിതരല്ല. യുപിയില്‍ സ്ത്രീകള്‍ക്കെിരെ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരൊറ്റ ദിവസം പോലും ഉണ്ടാവാറില്ലെന്നും മായാവതി പറഞ്ഞു. അതേസമയം ഉന്നാവോ കേസ് അതിവേഗ കോടതിയില്‍ വാദം കേള്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.

നേരത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രൂക്ഷമായ പ്രതികരണങ്ങളാണ് യോഗി സര്‍ക്കാരിനെതിരെ നടത്തിയത്. അഖിലേഷ് യാദവ് യുപി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ ഇരിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി ഉന്നാവോയിലെ പെണ്‍കുട്ടിയുടെ വീട്ടിലാണ് സന്ദര്‍ശനം നടത്തിയത്. ഇവരുടെ കുടുംബത്തിന് പ്രതികളില്‍ നിന്ന് ക്രൂരമായ പീഡനങ്ങളാണ് നേരിട്ടത്. പിതാവിനെ മര്‍ദിക്കുകയും, അമ്മാവനെ ഭീഷണിപ്പെടുത്തുകയും വരെ പ്രതികള്‍ ചെയ്തിരുന്നു.

ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!!ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!!

English summary
no woman is safe under up govt says mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X