ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു..സമ്മാനം മൂന്ന് പേർ പങ്കിടും
ദില്ലി; ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സ്യുകൂറോ മനാബെ, ക്ലാസ് ഹാസ്സെൽമാൻ, ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോർജിയോ പരീസിക്കാൻ എന്നിവർക്കാണ് നോബൽ ലഭിച്ചത്.റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോരൻ ഹാൻസൺ ചൊവ്വാഴ്ച വിജയികളെ പ്രഖ്യാപിച്ചത്.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തിൽ താപനില വർദ്ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് പ്രിൻസ്റ്റൺ സർവകലാശാലയിലെ സീനിയർ മെട്രോളജിസ്റ്റ് സ്യൂകുറോ മനാബെ നൊബേലിന് അർഹനായത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോളജിയിലെ പ്രൊഫസറാണ് ക്ലാസ് ഹാസ്സെൽമാൻ.കാലാവസ്ഥ പഠന മോഡലുകൾക്ക് അടിസ്ഥാനമുണ്ടാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്.

കാലാവസ്ഥകൾ മാറുമ്പോഴും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മാതൃകകൾ വിശ്വസിനീയമാകുന്നത് എന്തുകൊണ്ടാണെന്നതിനുള്ള ഉത്തരം നൽകുന്നതാണ് അദ്ദേഹത്തിന്റെ പഠനം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്.പ്രത്യക്ഷത്തിൽ തീർത്തും യാദൃശ്ചികവും ക്രമവുമില്ലാത്തതുമായ പ്രതിഭാസങ്ങളെ കുറിച്ച് കൂടിതൽ കണ്ടെത്താൻ സഹായിക്കുന്ന പഠനം നടത്തിയതിനാണ് ജിയാർജിയോ പാരീസ് തെരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സങ്കീർണ്ണ സംവിധാനങ്ങളുടെ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്. ഇതുവരെ 216 പേർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അതിൽ നാല് പേർ സ്ത്രീകളാണ്.കഴിഞ്ഞ വർഷം, അമേരിക്കനായ ആൻഡ്രിയ ഗെസ്, ബ്രിട്ടനിലെ റോജർ പെൻറോസ്, ജർമ്മനിയിലെ റെയ്ൻഹാർഡ് ജെൻസൽ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു സമ്മാനം ലഭിച്ചത്. ഒരു സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1.14 മില്യൺ ഡോളറിൽ കൂടുതൽ) ആണ് സമ്മാനം.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നോബൽ അസംബ്ലി അനുസരിച്ച്, 1895 മുതൽ ആൽഫ്രഡ് നോബൽ ആദ്യം പരാമർശിച്ച സമ്മാന മേഖലയാണ് ഭൗതികശാസ്ത്രം.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഭൗതികശാസ്ത്രത്തെ ശാസ്ത്രത്തിന്റെ മുൻനിരയായി പലരും കരുതിയിരുന്നു, ഒരുപക്ഷേ നോബലും ഇത് ഈ രീതിയിൽ കണ്ടിരിക്കാം. അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണവും ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്,നോബൽ അസംബ്ലി വ്യക്തമാക്കുന്നു.
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് പേർ ചേർന്നായിരുന്നു പങ്കിട്ടത്. അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. മനുഷ്യശരീരം താപനിലയും സ്പർശനവും എങ്ങനെ മനസ്സിലാക്കുന്നുവെന്ന കണ്ടെത്തലുകൾക്കായിരുന്നു പുരസ്കാരം.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications