കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈലാഷ് സത്യാര്‍ത്ഥിയുടെ നോബേല്‍ പതക്കം മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു

  • By Akshay
Google Oneindia Malayalam News

ദില്ലി: നോബേല്‍ സമ്മാനം ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ നോബേല്‍ പതക്കം മോഷണം പോയി. 2014ല്‍ സാമാധാനത്തിന് ലഭിച്ച നോബേല്‍ പുരസ്‌ക്കാരമാണ് മോഷ്ടിക്കപ്പെട്ടത്. തെക്കന്‍ ദില്ലിയിലെ അലകനന്ദ ഏരിയയിലെ സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നാണ് പതക്കം മോഷണം പോയിരിക്കുന്നത്.

പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് മോഷ്ടിക്കപ്പെട്ടത്. മോഷ് ടാക്കളെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

Kailash Satyarthi

ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ ക്രിമിനലുകളേയും പഴയ സാധനങ്ങളുടെ ഡീലര്‍മാരേയുമെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ നവംബറില്‍ ശശിതരൂരിന്റെ ദില്ലിയിലെ വസതിയില്‍ നടന്ന മോഷണത്തില്‍ അമൂല്യമായ പലതും നഷ് ടമായിരുന്നു. ശിശുക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്.

English summary
Nobel laureate Kailash Satyarthi 's house in New Delhi was burgled in the early hours of Tuesday, police have said.Satyarthi+ is in the US at present. The replica of his Nobel prize has been stolen too among other valuables. The original has been kept at Rashtrapati Bhawan as per protocol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X