കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൈ കൊണ്ട് ആരും ക്ലാപ്പ് ചെയ്യില്ല... അഭിഭാഷക പോലീസ് സംഘര്‍ഷത്തില്‍ ഇടപെട്ട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തില്‍ ഇടപെട്ട് സുപ്രീം കോടതി. പോലീസിന്റെയും അഭിഭാഷകരുടെയും ഭാഗത്ത് നിന്ന് പ്രശ്‌നങ്ങളുണ്ടായെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു കൈ കൊണ്ട് ആരും ക്ലാപ്പ് ചെയ്യാറില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ മിശ്ര പോലീസ് ക്രൂരത ചൂണ്ടിക്കാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതി നിര്‍ണായക പ്രസ്താവന നടത്തിയിരിക്കുന്നത്.

1

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ പോരിലേക്ക് വഴിമാറിയത്. 30 ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. അഭിഭാഷകര്‍ പോലീസ് വാഹനം കത്തിക്കുക വരെ ചെയ്തിരുന്നു. എന്നാല്‍ ഒരു അഭിഭാഷകനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയതെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞു.

രണ്ടുപേരുടെയും ഭാഗത്ത് നിന്ന് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും, ഒരാളും പരസ്പരം ന്യായം പറയേണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ പോള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പരാതി പരിഗണിച്ചത്. അതേസമയം പുറത്തുവന്ന വീഡിയോയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിക്കുന്നതും ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകരുടെ വലിയൊരു സംഘം ഇവരെ മര്‍ദിക്കുകയായിരുന്നു.

ഈ വിഷയം കൂടുതലൊന്നും പറയാനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഞങ്ങള്‍ ഒരു കാരണമുള്ളത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ആരും ഇത്തരത്തില്‍ പെരുമാറില്ലെന്നും കോടതി പറഞ്ഞു. അതേസമയം പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് മനന്‍ മിശ്ര പറഞ്ഞു. പോലീസ് ഞങ്ങളെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഞങ്ങളെ വില്ലന്‍മാരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 തിരുവള്ളുവരുമായി സ്വയം ഉപമിച്ച് രജനീകാന്ത്.... ഞങ്ങള്‍ രണ്ട് പേരും വിവാദത്തില്‍ ഇല്ലാതാവില്ല തിരുവള്ളുവരുമായി സ്വയം ഉപമിച്ച് രജനീകാന്ത്.... ഞങ്ങള്‍ രണ്ട് പേരും വിവാദത്തില്‍ ഇല്ലാതാവില്ല

English summary
nobody claps with one hand supreme court on lawyers clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X