കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ ഭരണ പ്രതിസന്ധി: ആരും രാജിവെക്കില്ലെന്ന് ഡികെ ശിവകുമാര്‍, വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

Google Oneindia Malayalam News

ബെംഗളൂരു: രാജി സൂചനയുമായി 11 ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത് എത്തിയതോടെ ഭാവി തുലാസിലായി കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കര്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തിയത്. പാര്‍ട്ടി തന്നെ അവഗണിക്കുന്നതിനാലാണ് താന്‍ രാജിവെക്കാന്‍ പോവുന്നെതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു രാമലിംഗ റെഡ്ഡി.

<strong>കുമ്മനം നല്‍കിയ കേസ് നിലനില്‍ക്കില്ല; ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടാകും, മഞ്ചേശ്വരത്ത് അനശ്ചിതത്വം</strong>കുമ്മനം നല്‍കിയ കേസ് നിലനില്‍ക്കില്ല; ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടാകും, മഞ്ചേശ്വരത്ത് അനശ്ചിതത്വം

രാജിക്കൊരുങ്ങുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാല്‍ ഉടന്‍ തന്നെ ബെംഗളൂരിവില്‍ എത്തും. എംഎല്‍എമാര്‍ രാജിവെച്ചെന്ന രീതിയില്‍ പ്രവചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടത്. നേതാക്കളുമായി പാര്‍ട്ടി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

karn

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെ അടിയന്തര യോഗം ഇന്ന് വൈകീട്ട് 5 മണിക്ക് ബെംഗളൂരിവില്‍ ചേരുന്നുണ്ട്. ബെംഗളൂര്‍ മേഖലയില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എമാരും ഈ യോഗത്തില്‍ പങ്കെടുക്കും. വൈകീട്ടോടെ ബെംഗളൂരുവില്‍ എത്തിച്ചേരുന്ന കെസി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തേക്കും.

<strong>തെലങ്കാന പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം; മോദി രണ്ട് ക്ഷേതം കയറുമ്പോള്‍ കെസിആര്‍ നാല് കയറും</strong>തെലങ്കാന പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം; മോദി രണ്ട് ക്ഷേതം കയറുമ്പോള്‍ കെസിആര്‍ നാല് കയറും

മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച് വിശ്വനാഥാണ് ജെഡിഎസ് ചേരിയില്‍ നിന്നും രാജിക്ക് ഒരുങ്ങുന്ന പ്രമുഖ നേതാവ്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി എഎച്ച് വിശ്വനാഥ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദില്ലിയിലെത്തി കര്‍ണാടകയില്‍ നിന്നുള്ള എംപിമാരായ ബിവൈ രാഘവേന്ദ്ര, ജിഎസ് ബസവരാജു എന്നിവരുമായാണ് വിശ്വനാഥ് ചര്‍ച്ചനടത്തിയത്. സര്‍ക്കാറിനെ വീഴ്ത്തി പ്രതിപക്ഷ നേതാവാകാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നായിരുന്നു വിശ്വാനാഥിന്‍റെ ആരോപണം.

English summary
Nobody will resign; dk shivakumar Amid Crisis In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X