കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന ഹാരിസിന്റെ പിന്തുണ കിട്ടിയ നോദീപ് കൗര്‍, അറിയാം ക്രൂര പീഡനത്തിനിരയായ ധീര യുവതിയെ!!

Google Oneindia Malayalam News

ഛണ്ഡീഗഡ്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസിന്റെ ട്വീറ്റിലും ലോക്പ്രശസ്തി നേടിയ യുവതിയെ കുറിച്ച് ഇന്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. 23കാരിയായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറാണ് ഹരിയാന സര്‍ക്കാരിനെ ഞെട്ടിച്ചതിന് ഭരണകൂട ഭീകര നേരിട്ടത്. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ അവരുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇടപെട്ടിരിക്കുകയാണ്. രണ്ട് തവണ അവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. മീനയുടെ ട്വീറ്റോടെ നോദീപ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ നിയമലംഘനങ്ങളാണ് ഇതോടെ ചര്‍ച്ചയാവുന്നത്.

1

നേരത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്നതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നോദീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ജാമ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇവരുടെ മാതാവും സഹോദരിയുമാണ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റെന്ന കാര്യം പുറം ലോകത്തെ അറിയിച്ചത്. കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്ദൂര്‍ അധികാര്‍ സംഗതന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന നോദീപ് കൗര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളുമായാണ് ഡിസംബറില്‍ അണിചേര്‍ന്നത്. ജനുവരി 12ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പോലീസ് നോദീപിനെ അറസ്റ്റ് ചെയ്‌തെന്ന കാര്യം പോലും വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കര്‍ണാല്‍ ജയിലില്‍ ഇവരുണ്ടെന്ന് പോലീസ് പറഞ്ഞത്. ശരീര പരിശോധന നടത്താനോ കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയ്യാറായില്ല. ഇതെല്ലാം ഇവരുടെ മാതാവും സഹോദരി രാജ് വീര്‍ കൗറുമാണ് വെളിപ്പെടുത്തിയത്. നോദീപിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിരുന്നു.കലാപത്തിന് പ്രേരണം, ജനസേവകരെ മര്‍ദിച്ചു, അതിക്രമിച്ച കടക്കല്‍, നിയമവിരുദ്ധ കൂടിചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ബന്ധുക്കളെ പോലും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല.

Recommended Video

cmsvideo
Farmers' reply to Narendra Modi

ഒടുവില്‍ അമ്മയ്ക്കും സഹോദരിക്കും അനുമതി നല്‍കിയതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. പോലീസ് ലൈംഗികമായി നോദീപിനെ ഉപദ്രവിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയില്‍ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അഭിഭാഷകന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മസ്ദൂര്‍ അധികാരം സംഘട്ടന്‍ എന്ന സംഘടനയിലെ അംഗമാണ് നോദീപ്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചാണ് ഇവര്‍ ഫാക്ടറിയില്‍ ജോലിക്ക് കയറിയത്. കര്‍ഷകരുടെ ഐക്യത്തിനും തൊഴിലാളികളുടെ ശാക്തീകരണത്തിനുമായിട്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. വീട്ടിലെ സാമ്പത്തിക സാഹചര്യവും അത്ര മെച്ചപ്പെട്ടതായിരുന്നില്ല.

നോദീപിന് ഉന്നത പഠനത്തിനായി പോകാനായിരുന്നു ജോലിക്ക് പോകേണ്ടി വന്നതെന്ന് സഹോദരി രാജ് വീര്‍ പറയുന്നു. ഫാക്ടറിയില്‍ സഹപ്രവര്‍ത്തകര്‍ നേരിടുന്ന വിവേചനം തിരിച്ചറിഞ്ഞാണ് ഇവര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. കര്‍ഷക തൊഴിലാളികളും ഫാക്ടറി ജീവനക്കാരും ഒരുപോലെയാണെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കാനുള്ള കാരണം. നിരവധി ദളിത് ആക്ടിവിസ്റ്റുകളും ഇവരെ വിട്ടയക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കവി രുപി കൗര്‍ ഇവരെ പിന്തുണച്ച് ചെയ്ത ട്വീറ്റാണ് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയത്.

English summary
nodeep kaur, who gained international recognition, now expectiong bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X