പീഡിപ്പിക്കാന്‍ ശ്രമം: 12കാരന്‍ അറസ്റ്റില്‍
നൊയ്ഡ: പീഡനങ്ങള്‍ തുടര്‍ക്കഥകളാകുന്നു. മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുന്നതെന്ന് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ കുട്ടികുറ്റവാളികളുടെ എണ്ണം വര്‍ഷാ വര്‍ഷവും കൂടിക്കൂടി വരികയാണ്. ഇവര്‍ക്കെതിരെ ചുമത്തുന്ന കുറ്റങ്ങളാകട്ടെ കൊലപാതകവും പീഡനങ്ങളും.
ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഏഴ് വയസ്സുകാരിയെ പന്ത്രണ്ട് വയസ്സുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേള്‍ക്കുന്നത്. കുട്ടികുറ്റവാളിയാകട്ടെ പെണ്‍കുട്ടിയുടെ അയല്‍വാസിയും. ഗ്രേറ്റര്‍ നൊയിഡയിലെ ജാര്‍ച്ച ഏരിയയിലാണം സംഭവം.

ചോക്ലേറ്റ് നല്‍കി കുട്ടിയെ 12 വയസ്സുകാരന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. റാസല്‍ പൂര്‍ വില്ലേജ് വാസികളാണ് ഇരുവരും. കുട്ടികുറ്റവാളി പീഡിപ്പിക്കാനായി അടുത്തപ്പോള്‍ പെണ്‍കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി.
ഇതോടെ പന്ത്രണ്ട് വയസ്സുകാരന്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും വിവരം മതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജര്‍ച്ച പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പന്ത്രണ്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications