കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറുടെ അഞ്ചംഗ കുടുംബം ആത്മഹത്യചെയ്ത നിലയില്‍

  • By Anwar Sadath
Google Oneindia Malayalam News

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള അഞ്ചംഗ കുടുംബം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. സൈന്യത്തില്‍ നിന്നും ഡോക്ടറായി വിരമിച്ച ശുകാന്ത് സര്‍ക്കാര്‍(63), ഭാര്യ അഞ്ജന(60), മകന്‍ സമിര്‍ സര്‍ക്കാര്‍ (35), ചെറുമക്കളായ സമിത(7), സുമിത(5), മറ്റൊരു മരുമകള്‍ മോമിത എന്നിവരാണ് മരിച്ചത്.

ശുകാന്ത് സര്‍ക്കാരിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസാരിബാഗ് റോഡിലുള്ള റിവേഴ്‌സ അപ്പാര്‍ട്ട്‌മെന്റിലാണ് ഞെട്ടിക്കുന്ന ആത്മഹത്യ നടന്നത്. നോയിഡയില്‍ താമസമായിരുന്ന ഡോക്ടറും കുടുംബവും ഒക്ടോബര്‍ ആറിനാണ് സഹോദരിയുടെ മകന്‍ ഡോ. എസ് ചൗധരിയുടെ ഫ് ളാറ്റിലെത്തിയത്. സമിറും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ഇവര്‍ എത്തിയതെന്ന് പോലീസ് പറയുന്നു.

suicide

സമിറും ഭാര്യയും തമ്മിലുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് വഴിതെളിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബത്തിനെതിരെ സമിറിന്റെ ഭാര്യ മധുമിത ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസില്‍ കേസ് നല്‍കാന്‍ ഒരുങ്ങുകയായിരുന്നു കുടുംബം.

ഡോക്ടര്‍ പ്രത്യേക മരുന്നു കുത്തിവെച്ച് കുടുംബാംഗങ്ങളുടെ മരണം ഉറപ്പാക്കിയശേഷം സ്വയം കുത്തിമുറിവേല്‍പ്പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ആത്മഹത്യാ കുറിപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ഒരേസമയം രണ്ട് പേരെ പ്രണയിച്ചു; കള്ളിവെളിച്ചത്തായപ്പോള്‍ ആത്മഹത്യ ശ്രമവും

പിറവത്ത് പാസ്റ്ററെയും രണ്ട് മക്കളെയെയും മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ?

ശിശുരോഗ വിദഗ്ധനെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം കഴുത്തിനേറ്റ മുറിവ്

English summary
5 of Noida doctor’s family commit suicide in Ranchi over suspected family rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X