കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോയിഡ ആദായ നികുതി റെയ്ഡ്, വ്യാജ അക്കൗണ്ടുകളില്‍ നിന്നായ 65 കോടിയിലധികം

നോയിഡയിലെ ആദായ നികുതി വകുപ്പില്‍ നടത്തിയ റെയ്ഡില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 65 കോടിയിലധികം രൂപ പിടിച്ചെടുത്തു. ഇന്റല്‍ ഏജന്‍സികളുടെയും സാമ്പത്തിക-കുറ്റകൃത്യ അന്വേഷണ ഏജന്‍സികളുടെയും...

  • By Akhila
Google Oneindia Malayalam News

ദില്ലി; നോയിഡയിലെ ആദായ നികുതി വകുപ്പില്‍ നടത്തിയ റെയ്ഡില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 65 കോടിയിലധികം രൂപ പിടിച്ചെടുത്തു. ഇന്റല്‍ ഏജന്‍സികളുടെയും സാമ്പത്തിക-കുറ്റകൃത്യ അന്വേഷണ ഏജന്‍സികളുടെയും ആഭിമുഖ്യത്തിലാണ് റെയ്ഡ് നടത്തിയത്. ഉണങ്ങിയ പഴ വ്യാപാരം, രാസ മൊത്തവ്യാപാരം, ടയര്‍ ഡീലേഴ്‌സ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.

വ്യാപാര ഉടമകള്‍ വമ്പന്‍ തുകയാണ് അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. അക്കൗണ്ടിലെ തുക റെക്കോര്‍ഡുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ അക്കമഡേഷന്‍ എന്‍ട്രി ഓപ്പറേറ്റ്‌ഴ്‌സ് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വ്യാപാര ഇടപ്പാട് വരുമാനത്തില്‍ കള്ളകണക്ക് രേഖപ്പെടുത്തിയതായും തെളിഞ്ഞു.

noida-01

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷം നാല് മുതല്‍ അഞ്ച് തവണ വലിയ തുക ആര്‍ടിജിഎസ് വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകെയും ചെയ്തിട്ടുണ്ട്. അതിനിടെ ഉടമകള്‍ ചരക്ക് കൈമാറ്റം ചെയ്തതിന്റെ വ്യാജ വില്പനകളുടെ ബില്ലുകളും അന്വേഷണത്തില്‍ കണ്ടെത്തി. കണക്കില്‍ പെടാത്ത പണം വ്യാജ ചെക്കുകളാക്കിയും സൂക്ഷിച്ചിട്ടുണ്ട്.

ആദായ നികുതി വകുപ്പ് ഗുണഭോക്താക്കള്‍ക്ക് അക്കമഡേഷന്‍ എന്‍ട്രീസ് നല്‍കുന്നുണ്ട്. അക്കമഡേഷന്‍ എന്‍ട്രികള്‍ ഇതുവരെ നല്‍കിയ തുക 400 കോടി കവിഞ്ഞു. അന്വേഷണത്തില്‍ കണ്ടെത്തിയ വിവിധ ഡിജിറ്റല്‍ ഡാറ്റ ഉള്‍പ്പടെയുള്ള രേഖകള്‍ വിശകലനം ചെയ്തുക്കൊണ്ടിരിക്കുകയാണ്.

English summary
Noida income tax raids bogus accounts, recovers more than Rs 65 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X