രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ കേരളമില്ല; ഒന്നാം സ്ഥാനത്ത് നോയിഡ, പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ കേരളമില്ല. 20 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പുറത്ത്വിട്ടിരിക്കുന്നത്. ഇതില്‍ കേരളത്തിലെ ഒറ്റ നഗരം പോലുമില്ലെന്നാണ് വ്യക്തമാകുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും ഗ്രേറ്റര്‍ ഹൈദരാബാദും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ ഒന്നും തന്നെ പട്ടികയുടെ അയലത്ത് പോലും എത്തിയിട്ടില്ല.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ നഗരമായ ചെന്നൈയും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. കര്‍ണാടകയിലെ ബംഗളൂരുവും പട്ടികയിലില്ല. ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപൂര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങള്‍.

ഇന്‍ഡോറാണ് ഏറ്റവും വൃത്തിയുള്ള നഗരമായി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനം നേടുന്നത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനവും ആന്ധ്രയിലെ വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നവി മുംബൈ യായിരുന്നു പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍ ഇത്തവണ നവി മുംബൈ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വൃത്തിയുള്ള ഗംഗാ തീര നഗരം എന്ന നേട്ടം വാരാണസിയും സ്വന്തമാക്കി. കേന്ദ്ര ഭവന കാര്യ മന്ത്രാലയമാണ് സര്‍വേ നടത്തിയത്. ഏറ്റവും ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഢാണ്. രാജ്യത്തെ വാട്ടര്‍ പ്ലസ് നഗരമായും ഇന്‍ഡോര്‍ പ്രഖ്യാപനം നടത്തി. ഇന്‍ഡോര്‍ നഗരത്തെ വൃത്തിയുള്ള നഗരമായി നിനിര്‍ത്തിയതിന് ജില്ലാ കല്ക്ടര്‍ മിനീഷ് സിങ് നന്ദി അറിയിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം തന്റെ നന്ദി ജനങ്ങളെ അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയാണ് ഇത്. ഇന്നലെയാണ് സര്‍വ്വെ ഫലം പ്രഖ്യാപിച്ചത്. വരാണിസിയാണ് ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തിന്റെ പട്ടികയില്‍ ഛത്തീസ്ഗഢും ഇടം പിടിച്ചു. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് പുരസ്‌കാരം സമ്മാനിച്ചു.28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ 4.2 കോടിയോളം ആളുകള്‍ അവരുടെ പ്രതികരണം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

100-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളുള്ള മഹാരാഷ്ട്രയും മധ്യപ്രദേശും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം നേടി. 100-ല്‍ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ജാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്തും ഹരിയാനയും ഗോവയും തൊട്ടുപിന്നാലെയുമാണ്. 25 നഗരങ്ങളില്‍ ഏറ്റവും താഴെയാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ. 13 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തില്‍ ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ ഒന്നാം സ്ഥാനം നേടി. ജില്ലാ റാങ്കിംഗ് വിഭാഗത്തില്‍ സൂറത്ത് ഒന്നാം സ്ഥാനംനേടി. ഇന്‍ഡോറും ന്യൂഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Recommended Video

ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള മാഹാരാഷ്ട്രയിലെ വിറ്റ സിറ്റി ഏറ്റവും വൃത്തിയുള്ള നഗരമായി പട്ടികയില്‍ ഇടം നേടി. തൊട്ടു പിന്നിലായി ലോണാവാലയും, സസ്വാദും ഇടം നേടി.
കന്റോണ്‍മെന്റ് ബോര്‍ഡുകളുടെ വിഭാഗത്തില്‍, അഹമ്മദാബാദ് ഏറ്റവും വൃത്തിയുള്ള നഗരമായി റാങ്ക് ചെയ്യപ്പെട്ടു, മീററ്റും ഡല്‍ഹിയും തൊട്ടുപിന്നില്‍.ജില്ലാ റാങ്കിംഗ് വിഭാഗത്തില്‍ സൂറത്തിന് ഒന്നാം സ്ഥാനവും ഇന്‍ഡോറും ന്യൂഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.












Click it and Unblock the Notifications