Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന ക്രൂരത! അമ്മയ്ക്കൊപ്പം ഉറങ്ങിയ 12 കാരിയെ പിതാവ് ബലാത്സംഗം ചെയ്തു

അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളെ പിതാവ് ബലാത്സംഗം ചെയ്തത്.
രാത്രി 12 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് അമ്മയും കുട്ടികളും കിടക്കുന്ന മുറിയിൽ ഉറങ്ങാനായി കിടന്നിരുന്നു.

childabusedisplay-1537102631.jpg -

പിന്നീട് കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ നല്കിയ പരാതിയിൽ 35 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷിക്കണമെന്നു പറ‍ഞ്ഞ് കുട്ടി കരഞ്ഞെങ്കിലും വായിൽ തുണി തിരുകിയ നിലയിലായിരുന്നതിനാൽ ശബ്ദം പുറത്തു വന്നില്ല.

എന്റെ ഭര്‍ത്താവ് കടുത്ത മദ്യപാനിയാണ്. ഞാന്‍ ജോലി ചെയ്യുന്ന അതേ ഗാര്‍മെന്റ് ഫാക്ടറിയിലാണ് അദ്ദേഹവും ജോലി ചെയ്യുന്നത്. ഞങ്ങളെല്ലാവരും ഒരേ മുറിയിലാണ് കിടന്നത്. അദ്ദേഹം നന്നായി കുടിച്ചിരുന്നു. അദ്ദേഹം കട്ടിലിലാണ് കിടന്നിരുന്നത്. ഞാന്‍ മക്കളേയും വെച്ച് തറയില്‍ കിടന്നു. താഴെ കിടന്നിരുന്ന ആണ്‍കുട്ടികളെ പിടിച്ച് അയാള്‍ കട്ടിലില്‍ കിടത്തിയിരുന്നു.

പിന്നീട് താന്‍ ഒന്നും അറിഞ്ഞില്ല. രാവിലെയായപ്പോഴാണ് രക്തസ്രാവം ഉണ്ടായ നിലയില്‍ മകളെ കാണുന്നത്. അച്ഛന്‍ തന്നെ ഉപദ്രവിച്ചെന്ന് മകള്‍ തന്നെയാണ് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്." എന്നാണ് പെണ്‍കുട്ടിയുടെ അമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
പോക്സോ ആക്ട്3,4 പ്രകാരവും സെക്ഷൻ 476 അനുസരിച്ചും ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+