ലിവിന്‍ റിലേഷന്‍ ഷിപ്പ്: യുവാവ് യുവതിയെ കുത്തിയത് 32 തവണ, കാരണം!!!
നോയിഡ: ലിവിംഗ് റിലേഷന്‍ ഷിപ്പിനിടെ വിവാഹത്തിന് പ്രേരിപ്പിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. 32 തവണ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്. ഗാസിയാബാദില്‍ ജിം നടത്തിവരുന്ന വരുണ്‍ ഗോയലിനെയാണ് സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ ശേഷം ഒരുമിച്ച് താമസിക്കുന്ന യുവതിയുമായി വിവാഹത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെയാണ് കറിക്കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവതി ദില്ലിയിലെ ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വരുണിനേക്കാള്‍ അഞ്ച് വയസ്സ് പ്രായക്കുറവുള്ള യുവതി രണ്ട് വര്‍ഷം മുമ്പാണ് വരുണിനൊപ്പം വാടകവീട്ടില്‍ താമസിക്കാന്‍ ആരംഭിച്ചത്. ദില്ലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഗൊരഖ്പൂര്‍ സ്വദേശിയായ യുവതി. സഹോദരനൊപ്പം താമസിച്ചിരുന്ന ഇവര്‍ ജിമ്മില്‍ വച്ച് വരുണിനെ പരിചയപ്പെട്ടതോടെ ഒരേ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.












Click it and Unblock the Notifications