നോയ്ഡ പീഡനം; പ്രതികള്‍ ചില്ലറക്കാരല്ല.. 5 സംസ്ഥാനങ്ങള്‍, 50 കൂട്ടമാനഭംഗം
നോയ്ഡ: നോയ്ഡയിലെ ബുലന്ദ്‌സഹര്‍ കൂട്ട മാനഭംഗക്കേസില്‍ അറസ്റ്റിലായ ആറു പേരും നിരവധി കേസുകളില്‍ പ്രതികളെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അഞ്ചു സംസ്ഥാനങ്ങളിലായി 50 ലധികം കൂട്ടമാനഭംഗക്കേസുകളുള്‍പ്പെടെ നിരവധി കേസുകളാണ് ഇവരുടെ പേരിലുളളത്. ഒട്ടേറെ കവര്‍ച്ച ,ഭവനഭേദനക്കേസുകളിലും ഇവര്‍ പ്രതികളാണ്. ദേശീയ പാതകളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രധാനമായും കവര്‍ച്ചകള്‍ നടത്തിയിരുന്നത്.
മുഖ്യപ്രതി സലീം ബവാരിയ ഒട്ടേറെ മാനഭംഗക്കേസുകളിലെ പ്രതിയാണ്. ഹൈവേയില്‍ വാഹനങ്ങളിലെത്തുന്നവരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തല്‍ പതിവായിരുന്നെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു. ഉത്തര്‍ പ്രേദേശ്,രാജസ്ഥാന്‍, ഉത്തരാഖണ്ഡ് ,ബീഹാര്‍ ,ചത്തിസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് ഇവര്‍ക്കെതിരെയുളളത്.

ജൂലായ് 29നാണ് നോയ്ഡയില്‍ നിന്നും ഷാജഹാന്‍ പൂരിലേക്കുളള യാത്രമധ്യേ അഞ്ചംഗകുടുംബം ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ വലിയ ഇരുമ്പു കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ സംഘം വാഹനത്തിലുളളവരെ പിടിച്ചിറക്കി പുരുഷന്മാരെ ബന്ദികളാക്കുകയും യുവതിയെയും 13 കാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു.












Click it and Unblock the Notifications