കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനുശേഷം പൊള്ളലേല്‍പ്പിച്ച പതിനാറുകാരി മരണത്തിന് കീഴടങ്ങി

  • By Sruthi K M
Google Oneindia Malayalam News

നോയിഡ: പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ ഇന്നും തല കുനിക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം പീഡനത്തിനിരയായി പതിനാറു വയസ്സുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡലായിരുന്നു സംഭവം നടന്നത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്തശേഷം കാമുകന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍ക്കുട്ടിയുടെ ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

rape

സംഭവത്തില്‍ കാമുകന്‍ അജയ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ ഗൗതം ബുദ്ധ നഗറില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ കാമുകന്‍ കുട്ടിയെ ടെറസിന്റെ മുകളില്‍ വിളിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അക്രത്തിനിടയില്‍ 20കാരന്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയുമുണ്ടായി എന്നാണ് പോലീസ് വ്യക്തമാക്കിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂള്‍ വിട്ടു വരുന്ന വഴിയില്‍ നിന്ന് അജയ് ശര്‍മ്മ ശല്യചെയ്യാറുണ്ടായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ഇയാളെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതാകാം പ്രതിക്ക് കുട്ടിയോട് ദേഷ്യമുണ്ടാകാനുള്ള കാരണമെന്നാണ് നിഗമനം.

English summary
The 15-year-old girl, who was raped and then burnt alive on the terrace of her house, died here in a city hospital, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X