അച്ഛാ രക്ഷിക്കണേ; എനിക്ക് മരിക്കണ്ട; വെള്ളക്കെട്ടില്‍ ജീവനായി കരഞ്ഞ് ടെക്കി യുവാവ്; വേദനയായി അവസാന കോള്‍
ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ വെള്ളക്കെട്ടില്‍ വീണ് യുവ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ മരിച്ച വാര്‍ത്ത ഏറെ ദുഖത്തോടെയാണ് ടെക് ലോകം കേട്ടത്. മരണത്തേക്കാള്‍ ഉപരി മരണത്തിന് മുന്‍പ് 90 മിനിറ്റോളം യുവാവ് വെള്ളക്കെട്ടില്‍ അനുഭവിച്ച പ്രാണവേദനയാണ് എല്ലാവരെയും ഏറെ ദുഖത്തിലാഴ്ത്തിയത്. ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച യുവാവിന്റെ അവസാന വാക്കുകളാണ് മാതാപിതാക്കളെയും ഉറ്റവരെയും വേട്ടയാടുന്നത്.
നോയിഡയില്‍ വെള്ളം നിറഞ്ഞ ആഴമേറിയ വെള്ളക്കുഴിയില്‍ വീണാണ് 27 വയസുകാരനായ യുവരാജ് മേത്ത മരണത്തിന് കീഴടങ്ങിയത്. നോയിഡയിലെ സെക്ടര്‍ 150-ലെ താമസക്കാരനായിരുന്നു യുവരാജ്. ശനിയാഴ്ച്ച അര്‍ധ രാത്രിയാണ് ദാരുണമായ ദുരന്തമുണ്ടായത്. ഗുഡ്ഗാവിലെ 'ഡണ്ഹംബി ഇന്ത്യ'യില്‍ ജോലി ചെയ്യുന്ന യുവരാജ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവാവ് ഓടിച്ചിരുന്ന ഗ്രാന്‍ഡ് വിറ്റാര കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ മതിലില്‍ ഇടിക്കുകയും തുടര്‍ന്ന് വെള്ളക്കുഴിയിലേക്കു വീഴുകയുമായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴി വ്യക്തമാകാത്തതാണ് അപകടത്തിന് കാരണം.

ജീവനു വേണ്ടി കരഞ്ഞ് ഒന്നര മണിക്കൂര്‍
90 മിനിറ്റോളം ജീവനു വേണ്ടി പൊരുതിയ ശേഷമാണ് ആ 27-കാരന് മരിച്ചത്. കൊടും തണുപ്പുള്ള രാത്രിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ ജീവനു വേണ്ടി കേണ യുവാവിന്റെ അവസാന നിലവിളി മൂടല്‍മഞ്ഞില്‍ അലിഞ്ഞില്ലാതെയായി. നീന്തല്‍ അറിയാത്ത യുവരാജ്, മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കാറിന് മുകളില്‍ കയറി ഇരുന്നാണ് മരണത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. വെള്ളത്തില്‍ വീണയുടനെ തന്നെ അച്ഛനെ ഫോണില്‍ വിളിച്ചു, തന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അച്ഛന് രാജ് മേത്ത സംഭവസ്ഥലത്തെത്തി. എന്നാല്‍ മകന്റെ നിലവിളി കേള്‍ക്കാമെന്നല്ലാതെ, കനത്ത മൂടല്‍മഞ്ഞില്‍ അവനെ ഒന്ന് കാണാന്‍ പോലും ആ പിതാവിന് കഴിഞ്ഞില്ല.
'ഒരു നേര്‍ത്ത വെളിച്ചം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. താന്‍ ഇവിടുണ്ടെന്ന് തിരിച്ചറിയാന്‍ യുവരാജ് ഫോണിലെ ടോര്‍ച്ച് തുടര്‍ച്ചയായി തെളിച്ചുകൊണ്ടിരുന്നു. കരയില്‍ പൊലീസ് എത്തിയെങ്കിലും ആഴമേറിയ കുഴിയിലേക്കിറങ്ങാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.
കയറുകള്‍ എറിഞ്ഞുനല്‍കി, ക്രെയിന്‍ കൊണ്ടുവന്നു, എന്നിട്ടും യുവാവിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. ഒരു വഴിയാത്രക്കാരന് തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ചാടി അരമണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഏകദേശം 1.45-ന് ആ നിലവിളി നിലച്ചു. പുലര്‍ച്ചെ 4.30-ന് തണുത്തുറഞ്ഞ വെള്ളത്തില്‍ നിന്നും യുവരാജിന്റെ ശരീരം പുറത്തെടുത്തു. നിസഹായനായി നിന്ന അച്ഛന്റെ മുന്നിലേക്ക് മകന്റെ നിശ്ചല ശരീരമെത്തി.
'അച്ഛാ, ഞാന്‍ ഞാന്‍ മുങ്ങിത്താഴുകയാണ്. എന്നെ രക്ഷിക്കണേ. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല' - ഇതായിരുന്നു യുവാവിന്റെ അവസാന വാക്കുകള്‍.
രണ്ട് വര്‍ഷം മുന്‍പാണ് യുവരാജിന്റെ അമ്മ മരിച്ചത്. വിരമിച്ച എസ്.ബി.ഐ ഉദ്യോഗസ്ഥനായ തന്റെ അച്ഛന്റെ ഏക അത്താണിയായിരുന്നു അവന്. ആ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും. ഏക മകന്റെ ജീവന് തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തകര്‍ന്നിരിക്കുകയാണ് ആ വൃദ്ധനായ പിതാവ്.
അധികൃതരുടെ അനാസ്ഥയുടെ ഇര
രണ്ട് വര്‍ഷമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ തുറന്നു കിടന്നിരുന്ന കുഴിയായിരുന്നു അത്. ബാരിക്കേഡുകളോ റിഫ്ളക്ടറുകളോ മുന്നറിയിപ്പ് ലൈറ്റുകളോ ഒന്നും ഈ വെള്ളക്കുഴിക്ക് മുന്നില്‍ ഇല്ലായിരുന്നു. സമാനമായ അപകടങ്ങള്‍ മുന്‍പും അവിടെ നടന്നിട്ടും അധികൃതര്‍ മൗനം പാലിച്ചു. ബില്‍ഡര്‍മാരായ എം.സെഡ് വിഷ്ടൗണ്‍ പ്ലാനേഴ്സ്, ലോട്ടസ് ഗ്രീന്‍സ് കണ്‍സ്ട്രക്ഷന്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. എങ്കിലും, തന്റെ ഏക മകന്റെ ജീവന് തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തകര്‍ന്നിരിക്കുകയാണ് ആ പിതാവ്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications