Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം: രാത്രിയില്‍ കൊണ്ടുനടന്നു പീഡിപ്പിച്ചു, ഒടുവില്‍ സംഭവിച്ചത്

നോയിഡയിലെ സെക്ടര്‍ 39ല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം

ദില്ലി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനത്ത് യുവതി കൂട്ടമാനബലാത്സംഗത്തിനിരയായി. നോയിഡയിലെ സെക്ടര്‍ 39 ല്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് യുവതിയെ വാഹനത്തിനുള്ളിലേയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു. 24 കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്കോര്‍പ്പിയോയ്ക്കുള്ളിലേയ്ക്ക് അക്രമികള്‍ യുവതിയെ വലിച്ചിട്ട ശേഷം വാഹനമോടിച്ച് പോകുകയായിരുന്നു. രണ്ട് പേരാണ് യുവതിയെ വണ്ടിയിലേയ്ക്ക് വലിച്ചു കയറ്റിയതെന്നാണ് വിവരം. യുവതിയുമായി ദില്ലിയുടെ പലഭാഗങ്ങളിലൂടെ സഞ്ചരിച്ച വാഹനം അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്ത് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

minir-girl


രാത്രി രണ്ടുമണിയോടെയാണ് ദില്ലി പോലീസില്‍ ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മണ്ഡ് വ്ലി പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ഡി, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വൈദ്യപരിശോധനയ്ക്ക് വിധേയയാവാന്‍ വിസമ്മതിച്ച യുവതി സ്വകാര്യത ചൂണ്ടിക്കാണിച്ച് മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാനും തയ്യാറായിട്ടില്ലെന്ന് പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+