കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റ് വെക്കാത്തവര്‍ക്ക് ട്രാഫിക് പോലീസ് ഹെല്‍മറ്റ് തരും!

Google Oneindia Malayalam News

നോയിഡ: ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വണ്ടിയോടിക്കുന്ന നല്ല ഡ്രൈവര്‍മാര്‍ക്ക് റോസാപ്പൂവ്. ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചുവരുന്നവര്‍ക്ക് ഹെല്‍മറ്റ്. ഈ ട്രാഫിക് പോലീസിന്റെ ഓരോ പരിഷ്‌കാരങ്ങളേ എന്ന് അതിശയപ്പെടാന്‍ വരട്ടെ, നോയിഡയില്‍ നടന്നുവരുന്ന ഒരു ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ പരിമിതകാല ഓഫര്‍.

നോയിഡ ട്രാഫിക് പോലീസും ഗ്രാമീണ്‍ വികാസ് ഉത്തന്‍ സമിതിയും സംയുക്തമായാണ് ഈ ക്യാംപെയ്ന്‍ നടത്തുന്നത്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കലാണ് ക്യാംപെയ്‌ന്റെ ഉദ്ദേശം. റോസാപ്പൂവും ഹെല്‍മറ്റും കൊടുക്കുന്നുണ്ട് എന്ന് കരുതി പിഴയടപ്പിക്കുന്ന കാര്യത്തില്‍ വീഴ്ചയൊന്നും ഇല്ല കേട്ടോ, ഒരൊറ്റ ദിവസം കൊണ്ട് ട്രാഫിക് നിയമലംഘകര്‍ പിഴയടച്ച വകയില്‍ പോലീസിന് കിട്ടിയത് 3 ലക്ഷം രൂപയാണ്.

helmet-rule-for-women

ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ഡ്രൈവര്‍മാര്‍ക്ക് നോയിഡയിലെ സെക്ടര്‍ 60 ക്രോസിങില്‍ വെച്ചാണ് ചുവന്ന റോസാപ്പൂവ് നല്‍കുന്നത് എന്ന് ട്രാഫിക് എസ് പി ആര്‍ എന്‍ മിശ്ര പറഞ്ഞു. റോസാപ്പൂവ് മാത്രമല്ല, ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റും ഞങ്ങള്‍ കൊടുക്കുന്നുണ്ട്. ഓരോ ദിവസവും നിരവധി പേരാണ് ഹെല്‍മറ്റ് വെക്കാതെ വണ്ടിയോടിച്ച് പിഴ കെട്ടുന്നത്.

റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അറിവ് പകരാനുള്ള ക്യാംപെയ്ന്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രീതീന്ദര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളും ക്യാംപെയ്‌നിനോട് സഹകരിക്കുന്നുണ്ട്. 759 വാഹനങ്ങളില്‍ നിന്നായി 3,01,100 രൂപ പിഴ ഈടാക്കിയെന്നും മിശ്ര പറഞ്ഞു. ഒരു ദിവസത്തെ റെക്കോര്‍ഡ് കളക്ഷനാണത്രെ ഇത്.

English summary
Noida traffic police today held a unique exercise to spread traffic awareness, which saw its personnel offering roses to law-abiding motorists and helmets to those two-wheeler drivers who were found riding without the protective headgear.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X