• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

#nomeansno: നോ എന്നാല്‍ നോ മാത്രമാണ്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ജോഷ് ക്യാമ്പയിന്‍

Google Oneindia Malayalam News

ഇന്ത്യയില്‍ തരംഗമായ ജോഷ് ആപ്പ് , വിനോദത്തിന് മാത്രമല്ല , സമൂഹത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാന്‍ ജോഷിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു പുതിയ ദൗത്യത്തിന് ജോഷ് തുടക്കം കുറിക്കുകയാണ്. #nomeansno എന്ന് പേരില്‍ പുതിയൊരു ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുകയാണ് ജോഷ്. നമ്മുടെ രാജ്യത്ത് ദിവസേന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ദിവസേന പത്ര മാധ്യമങ്ങളില്‍ ഒട്ടേറെ വാര്‍ത്തകളാണ് ഇതുസംബന്ധിച്ച് വരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പോലും ഒരു വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ച ഒരു കേസ് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് വിദ്യാർത്ഥിക്ക് നീതി തേടിയുള്ള ഹാഷ് ടാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജോഷ് പുതിയൊരു ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പുതിയ ചലഞ്ച് ലൈവായതിന് ശേഷം ജോഷിന് ദക്ഷിണേന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ നിന്ന് ധാരാളം അവബോധ വീഡിയോകള്‍ ലഭിച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളോ ചിന്തകളോ അല്ലെങ്കില്‍ സ്വയം നേരിട്ട അനുഭവങ്ങളോ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ #nomeansno എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഒരു വീഡിയോ ക്രിയേറ്റ് ചെയ്യാവുന്നതാണ്. സമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ജോഷിനെ അഭിനന്ദിച്ച് നികവധി പേരാണ് രംഗത്തെത്തുന്നത്.

#nomeansno എന്ന കാമ്പെയ്നുമായി ജോഷ് വന്ന് ആളുകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ വളരെ സന്തോഷം തോന്നിയെന്ന് പ്രീത ശ്രികുമാര്‍ വീഡിയോയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരിടുന്ന പീഡനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ സൃഷ്ടിക്കാന്‍ എന്നെ ഇത് പ്രേരിപ്പിച്ചു. ജോഷിന്റെ ഈ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പ്രീത പറഞ്ഞു.

https://share.myjosh.in/video/a81c8e50-f3a7-4f4a-a585-d077ba3a77bf

#nomeansno എന്ന വാക്കു തന്നെ വളരെ ശക്തമാണ്. അടുത്ത കാലത്തായി നമ്മള്‍ വാര്‍ത്തകളില്‍ ധാരാളം പീഡന കേസുകളെ കുറിച്ച് കേള്‍ക്കുന്നു. അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ജോഷ് സ്വീകരിച്ചിരിക്കുന്നത്. ജോഷിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നെന്ന് രേഷ്മ വീഡിയോയില്‍ പറഞ്ഞു.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു
  Know all about
  കൽവകുണ്ട്ല ചന്ദ്രശേഖര റാവു

  https://share.myjosh.in/video/40876806-e05b-4ed2-ba18-677f93370466

  English summary
  #Nomeansno: Josh app new Social Cause Campaign Trending On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X