ചെക്ക് മടങ്ങി: മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്... അഞ്ചെണ്ണം വേറെയും.. മല്യ കുടുങ്ങിയോ?
ദില്ലി: മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കി. ചെക്ക് മടങ്ങിയ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മല്യയ്ക്കും കിങ്ഫിഷര്‍ എര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കും എതിരെയാണ് വാറണ്ട്.
കേസില്‍ മാര്‍ച്ച് 29 മുമ്പായി കോടതിയില്‍ ഹാജരാക്കാനാണ് പറഞ്ഞിരിക്കുന്നത്. ചെക്ക് കേസിന് പുറമെ അഞ്ച് ജാമ്യമില്ലാ വാറണ്ടുകള്‍ വേറെയും പുറപ്പെടുവിച്ചിട്ടുണ്ട്. മല്യയ്ക്കും കിങ്ഫിഷര്‍ എര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കും നേരെ കഴിഞ്ഞ ദിവസം11 ാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ആണ് ഓർഡർ പുറത്തിറക്കിയത്.

ഇതിന് പുറമെ വഞ്ചനാക്കുറ്റത്തിന് ഹൈദരാബാദ് കോടതിയും മല്യയ്ക്കും കിങ്ഫിഷര്‍ എര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘുനാഥിനും എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ബാങ്കില്‍ നിന്നും കോടികള്‍ കടമെടുത്ത കേസില്‍ മാര്‍ച്ച് 18 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് മല്യയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മല്യക്കെതിരെ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ മല്യ എന്ന് ഇന്ത്യയില്‍ തിരിച്ചെത്തും എന്ന് ആര്‍ക്കും വ്യക്തമല്ല. ജാമ്യമില്ലാ വാറണ്ടിനെ നേരിടുന്നതിന് മല്യ എന്ത് ചെയ്യുമെന്ന് കണ്ടറിയാം...












Click it and Unblock the Notifications