ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ നീക്കം!
അഹമ്മദാബാദ്: പട്ടേല്‍ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. 2016ല്‍ ബിജെപി നേതാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഹര്‍ദികിന് പുറമേ ലാല്‍ജി പട്ടേലിനും മറ്റ് ചില പാട്ടീദാര്‍ നേതാക്കള്‍ക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മെഹ്സാനയിലെ വിസ്നഗര്‍ നഗരത്തിലൂടെ പോകുകയായിരുന്ന നേതാവിനെതിരെ സംഘം കല്ലേറ് നടത്തുകയായിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ദികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച ഹര്‍ദിക് ഞാന്‍ എപ്പോള്‍ രാഹുലിനെ കാണുന്നുവോ അത് രാജ്യത്തോട് മുഴുവന്‍ വിളിച്ചുപറയുമെന്ന് വ്യക്തമാക്കിയിരുന്നു. ട്വീറ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഹര്‍ദിക് നിഷേധിച്ചത്.
അടുത്ത തവണ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകുമെന്നും ഹര്‍ദിക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് ഹോട്ടലില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവരികയും ചെയ്തിരുന്നു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications