നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി, ബോളിവുഡ് താരം സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്...
വഞ്ചനാ കേസില്‍ സഞ്ജയ് ദത്തിനെതിരെ അന്ധേരി മെട്രോപൊളിറ്റന്‍ കോടതി 2013ല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിനിമ നിര്‍മ്മാതാവ് ഷക്കീല്‍ നൂറാനിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ദത്തിനെതിരെ വഞ്ചനാ കുറ്റത്തിനും നൂറാനി നേരത്തെ പരാതി നല്‍കിയിരുന്നു.
വഞ്ചനാ കേസില്‍ സഞ്ജയ് ദത്തിനെതിരെ അന്ധേരി മെട്രോപൊളിറ്റന്‍ കോടതി 2013ല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് സഞ്ജയ് ദത്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നൂറാനി പരാതി നല്‍കിയത്. ജാന്‍കി ബാസി എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് കരാര്‍ ഒപ്പിടുകയും, 50 ലക്ഷം രൂപ വാങ്ങിയ ശേഷം പിന്മാറിയെന്നും ആരോപിച്ചാണ് സഞ്ജയ് ദത്തിനെതിരെ നൂറാനി ആദ്യം പരാതി നല്‍കിയിരുന്നത്.

ഇതിന് ശേഷമാണ് കറാച്ചി, ദുബായ് എന്നിവിടങ്ങളില്‍ നിന്നും തനിക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് കാണിച്ച് നൂറാനി വീണ്ടും സഞ്ജയ് ദത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ നൂറാനിയുടെ ആരോപണങ്ങളെ സഞ്ജയ് ദത്തിന്റെ അഭിഭാഷകന് തള്ളിയിരുന്നു. ഈ കേസിലാണ് സഞ്ജയ് ദത്തിനെതിരെ ഇപ്പോള്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications