കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ് ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട്; ചട്ടലംഘനത്തില്‍ പെട്ട് പ്രമുഖ നടി

Google Oneindia Malayalam News

ലഖ്‌നൗ: പ്രമുഖ നടിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഉത്തര്‍ പ്രദേശിലെ റാംപൂരിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് കേസ്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ജയപ്രദ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Ja

കേസിന്റെ അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ ജയപ്രദ ജനവിധി തേടിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനായിരുന്നു മുഖ്യ എതിരാളി.

മുമ്പ് അസം ഖാനൊപ്പം സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ജയപ്രദ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. അസം ഖാന്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ റാംപൂരില്‍ നിന്ന ജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍ പ്രദേശില്‍ മികച്ച വിജയം ആവര്‍ത്തിച്ചുവെങ്കിലും ജയപ്രദയുടെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.

കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ ജയപ്രദ നേരിട്ട ഹാജരാകേണ്ടി വരും. എന്നാല്‍ നേരിട്ട ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി അവര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍

അതേസമയം, റാംപൂര്‍ എംപി അസം ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. അദ്ദേഹം മാത്രമല്ല, ഭാര്യ ഫാത്തിമയും മകന്‍ അബ്ദുല്ലയും ജയിലിലാണ്. 80ലധികം കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്. വ്യാജ രേഖകള്‍ ചമച്ചതടക്കമുള്ളതാണ് കേസുകള്‍. അബ്ദുല്ല യുപി നിയമസഭാംഗമാണ്. കേസില്‍ അറസ്റ്റിലായതോടെ ഇദ്ദേഹത്തിന്റെ നിയമസഭാഗംത്വം റദ്ദാക്കി. റാംപൂര്‍ ജില്ലയിലെ സുവര്‍ മണ്ഡലത്തില്‍ നിന്നുള്ള അംഗമായിരുന്നു അബ്ദുല്ല.

കഴിഞ്ഞാഴ്ചയാണ് അസം ഖാനും കുടുംബവും കേസില്‍ കീഴടങ്ങിയത്. റാംപൂരിലെ ജയിലിലേക്കാണ് ആദ്യം മാറ്റിയത്. ഇവിടെ തന്നെ പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അസം ഖാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. ഇപ്പോള്‍ സീതാപൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ് അസം ഖാനെയും കുടുംബത്തെയും. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ സര്‍ദാര്‍ ദാല്‍വീന്ദര്‍ സിങ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അസം ഖാനെതിരായ 12 കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിച്ചിട്ടുള്ളത്. തന്നെ ഭീകരവാദിയെ പോലെയാണ് പോലീസ് പരിഗണിക്കുന്നതെന്ന് കോടതിയില്‍ ഹാജരാക്കവെ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.

English summary
Non-Bailable Warrant Against BJP Leader Jaya Prada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X