ലളിത് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട്
മുംബൈ: മുന്‍ ഐ പി എല്‍ കമ്മീഷണറും വിവാദ നായകനുമായ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പലവട്ടം വിളിപ്പിച്ചിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് വാറണ്ട്. കോടികളുടെ വെട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന ലളിത് മോദി ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്.
ഐ പി എല്ലിന്റെ 2010 സീസണ് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ബി സി സി ഐ ലളിത് മോദിയെ ഐ പി എല്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് മോദി രാജ്യം വിട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനായ ഹിടെന്‍ വെനഗോങ്കറാണ് ലളിത് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കാര്യം പറഞ്ഞത്.

ജൂലൈ 3 ലെ നോട്ടീസിനും മറുപടി കിട്ടാതായതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ബി സി സി ഐ 2010 ല്‍ നല്‍രിയ പരാതിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ മോദി ഇതിനോട് പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് പോകാന്‍ മോദിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് സഹായിച്ചു എന്ന വിവാദങ്ങള്‍ക്കിടെയാണ് ഈ വാറണ്ട്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജും വസുദ്ധര രാജെ സിന്ധ്യയും മോദിയെ സഹായിച്ചു എന്നാണ് ആരോപണം. ഇവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications