കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

  • By Muralidharan
Google Oneindia Malayalam News

മുംബൈ: മുന്‍ ഐ പി എല്‍ കമ്മീഷണറും വിവാദ നായകനുമായ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലവട്ടം വിളിപ്പിച്ചിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് വാറണ്ട്. കോടികളുടെ വെട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന ലളിത് മോദി ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്.

ഐ പി എല്ലിന്റെ 2010 സീസണ് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ബി സി സി ഐ ലളിത് മോദിയെ ഐ പി എല്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് മോദി രാജ്യം വിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനായ ഹിടെന്‍ വെനഗോങ്കറാണ് ലളിത് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കാര്യം പറഞ്ഞത്.

lalitmodi

ജൂലൈ 3 ലെ നോട്ടീസിനും മറുപടി കിട്ടാതായതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ബി സി സി ഐ 2010 ല്‍ നല്‍രിയ പരാതിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ മോദി ഇതിനോട് പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചത്.

ഭാര്യയുടെ ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് പോകാന്‍ മോദിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് സഹായിച്ചു എന്ന വിവാദങ്ങള്‍ക്കിടെയാണ് ഈ വാറണ്ട്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജും വസുദ്ധര രാജെ സിന്ധ്യയും മോദിയെ സഹായിച്ചു എന്നാണ് ആരോപണം. ഇവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്.

English summary
A Mumbai special court issued non-bailable warrant issued against Lalit Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X