കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ നടി മാത്രമല്ല, വേറെ പല പരിപാടിയുമുണ്ട്!ബോളിവുഡ് സുന്ദരിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

കേസുമായി തയ്യാറാക്കിയ കുറ്റപ്പത്രത്തില്‍ നിന്നും മമതാ കുല്‍ക്കര്‍ണിയെയും കാമുകന്‍ വിക്കി ഗോസ്വാമിയെയും അദ്യം ഒഴിവാക്കിയിരുന്നു.

Google Oneindia Malayalam News

മുംബൈ: രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയ്ക്കും കാമുകനും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായ വിക്കി ഗോസ്വാമിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. താനെയിലെ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

മയക്കുമരുന്ന് കേസുമായി തയ്യാറാക്കിയ കുറ്റപ്പത്രത്തില്‍ നിന്നും മമതാ കുല്‍ക്കര്‍ണിയെയും കാമുകന്‍ വിക്കി ഗോസ്വാമിയെയും അദ്യം ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്.

നടിയും കാമുകനും...

നടിയും കാമുകനും...

ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെയും, കാമുകന്‍ വിക്കി ഗോസ്വാമിയെയും കേസിന്റെ ആദ്യഘട്ടത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേസില്‍ പ്രതിചേര്‍ക്കുകയും, കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നത്.

കൂടിക്കാഴ്ച കെനിയയില്‍...

കൂടിക്കാഴ്ച കെനിയയില്‍...

കേസിലെ മറ്റു പ്രതികളായ ജയ്മുഖി, കിഷോര്‍ സിംഗ് റാത്തോഡ്, എന്നിവര്‍ കെനിയയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും, ഈ കൂടിക്കാഴ്ചയില്‍ വിക്കി ഗോസ്വാമിയുടെ അനുനായികളായ മമത, ആകാശ് സഹോദരങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ കിഷോര്‍ സിംഗ് റാത്തോട് ഗുജറാത്തില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനാണ്.

മമത കുല്‍ക്കര്‍ണിയെ നിരീക്ഷിക്കുന്നു...

മമത കുല്‍ക്കര്‍ണിയെ നിരീക്ഷിക്കുന്നു...

കേസിലെ മുഖ്യപ്രതിയായ വിക്കി ഗോസ്വാമി അമേരിക്കന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കെനിയയില്‍ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച മമത കുല്‍ക്കര്‍ണിയുടെ താമസസ്ഥലം പോലീസ് നിരീക്ഷണത്തിലാണ്.

കെനിയന്‍ മാഫിയയുമായി ബന്ധം...

കെനിയന്‍ മാഫിയയുമായി ബന്ധം...

2014 ഏപ്രില്‍ 14നാണ് 22 ടണ്ണോളം വരുന്ന നിരോധിത മയക്കുമരുന്നുകള്‍ സോളാപൂരിലെ മരുന്നുനിര്‍മ്മാണ കമ്പനിയില്‍ നിന്നും താനെയിലെ മറ്റിടങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുക്കുന്നത്. കെനിയയിലെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി വിക്കി ഗോസ്വാമിക്കുള്ള ബന്ധം ഈ സംഭവത്തോടെയാണ് പുറത്തുവരുന്നത്.

English summary
Rs 2,000 crore drug case: Non-bailable warrant against Mamta Kulkarni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X