ബിജെപിയെ പൂട്ടാനുറച്ച് ഇതര പാർട്ടികൾ... സർക്കാർ ഉണ്ടാക്കും, ചന്ദ്രബാബു നായിഡു നയിക്കും...
ദില്ലി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികളുടെ കളി തുടങ്ങി. ബുജെപിയെ ഒറ്റക്കെട്ടായി എതിർക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രാജ്യതലസ്ഥാനത്ത് യോഗം വിളിച്ചുചേര്‍ക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
ചന്ദ്രബാബു നായിഡുവുമായും ഫാറൂഖ് അബ്ദുള്ളയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമാകുന്നുവെന്ന സൂചന നല്‍കുന്നതാണ് സിബിഐയും ആര്‍ബിഐയും പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മേലുള്ള ബിജെപിയുടെ കടന്നുകയറ്റം. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു. ബിഎസ്പി നേതാവ് മായാവതി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി അദ്ദേഹം കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പ്രസ്താവനയുമായി ശരത് പവാർ രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications