കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം പിൻവലിക്കലല്ലാതെ മറ്റൊന്നും എടിഎം ഇടപാടായി പരിഗണിക്കരുത്; സൗജന്യ ഇടപാടുകൾ എതൊക്കെ എന്നറിയാം

Google Oneindia Malayalam News

ദില്ലി: എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ഒഴിച്ച് മറ്റ് സേവനങ്ങളെല്ലാം സൗജന്യമായിരിക്കണമെന്ന് നിർദ്ദേശിച്ച് റിസർവ് ബാങ്ക്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് റിസർവ്വ് ബാങ്ക് പുറത്തിറക്കിയത്. ഇതോടെ ബാലൻസ് പരിശോധിക്കൽ, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ സൗജന്യമായി നടത്താം. സാങ്കേതിത തകരാർ മൂലം എടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഉത്തരവിൽ പറയുന്നു.

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

നേരത്തെ എടിഎമ്മിൽ നിന്നും പണം ലഭിച്ചില്ലെങ്കിൽ പോലും ഇത് ഇടപാടായി കണക്കാക്കി ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കിയിരുന്നു. ഒരു മാസത്തിൽ നിശ്ചിത എണ്ണത്തിലുള്ള ഇടപാടുകൾ സൗജന്യമായിരുന്നു. ഇത് കൂടാതെ നടത്തുന്ന എല്ലാ ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവോടെ അനുവദനീയമായ പരിധിയിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ മാത്രമെ ചാർജ് ഈടാക്കുകയുള്ളു.

atm

ബാലൻസ് പരിശോധന, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങൾ തുടങ്ങിയവ എടിഎം ഇടപാടായി കണക്കാക്കിയാണ് ചാർജ് ഈടാക്കിയിരുന്നു. നേരത്തെ മെഷിനിൽ പണമില്ലാതെ വന്നാൽ അതും ഇടപാടായി കണക്കാക്കിയിരുന്നു. ഇനി മുതൽ അത് സാധ്യമല്ല.

തുടക്കത്തിൽ എടിഎം ഇടപാടുകൾ സൗജന്യമായിരുന്നെങ്കിലും പിന്നീട് ബാങ്കുകൾ സൗജന്യ ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുകയായിരുന്നു. സേവിംഗ് ബാങ്ക് അക്കൗണ്ടുകൾക്ക് മാസത്തിൽ 8 സൗജന്യ ഇടപാടാണ് അനുവദിച്ചിട്ടുള്ളത്. നഗരങ്ങളിൽ 10 തവണയാണ് പരിധി. 5 തവണ അതാത് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ബാക്കി മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ഇടപാടുകൾ നടത്താം. എല്ലാ എടിഎം സേവനങ്ങളും ഇടപാടായി കണക്കാക്കിയിരുന്നതോടെ കോടിക്കണക്കിന് രൂപയാണ് ഇത് വഴി ബാങ്കുകൾക്ക് ലഭിച്ചിരുന്നത്.

English summary
Non-cash withdrawal services should not be counted as free ATM transactions, says reserve RBI to banks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X