കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളി, ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്!

കോണ്‍ഗ്രസ് ആദ്യം ഗവര്‍ണറെ കണ്ടെങ്കിലും ഭൂരിപക്ഷം ബോധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല

Google Oneindia Malayalam News

ഷില്ലോങ്: മേഘാലയയില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അവര്‍ക്ക് കാര്യമായൊന്നും സംസ്ഥാനത്ത് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. അതേസമയം രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇവിടെ സഖ്യകക്ഷികളെയും കൂടി സര്‍ക്കാരുണ്ടാക്കാന്‍ പോവുകയാണ്.

കോണ്‍ഗ്രസിന് ഒരു സഖ്യകക്ഷികളെയും തങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ല. അതോടൊപ്പം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിടിപ്പുകേടാണ് കോണ്‍ഗ്രസിനെ നിര്‍ണായക നിമിഷത്തില്‍ കൈവിട്ടിരിക്കുന്നത്.

ബിജെപിയുടെ അദ്ഭുതം

ബിജെപിയുടെ അദ്ഭുതം

തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വെറും രണ്ടു സീറ്റ് മാത്രം നേടി വളരെ പിന്നിലായിരുന്നു ബിജെപി. എന്നാല്‍ നിരന്തരം ചര്‍ച്ചകളിലൂടെ അവര്‍ എന്‍പിപിയെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും തങ്ങളുടെ ഒപ്പം കൂടി. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തെളിയുകയായിരുന്നു.

ഗവര്‍ണറെ കണ്ടു

ഗവര്‍ണറെ കണ്ടു

കോണ്‍ഗ്രസ് ആദ്യം ഗവര്‍ണറെ കണ്ടെങ്കിലും ഭൂരിപക്ഷം ബോധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബിജെപി, യുഡിപി, എന്‍പിപി, എച്ച്എസ്ഡിപി എന്നീ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് ഗവര്‍ണറെ കണ്ടത്. ഇത് കൃത്യമായ ഭൂരിപക്ഷമാണെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കോണ്‍റാഡ് സാങ്മ

കോണ്‍റാഡ് സാങ്മ

എന്‍പിപി നേതാവ് കോണ്‍റാഡ് സങ്മ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ മാസം ആറിനാണ് സത്യപ്രതിജ്ഞ. നേരത്തെ മേഘാലയയില്‍ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അത് അഗത സങ്മയായിരിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഘടകകക്ഷികളെല്ലാം കോണ്‍റാഡ് സങ്മയെ പിന്തുണയ്ക്കുകയായിരുന്നു.

രാജിക്കത്ത് നല്‍കി

രാജിക്കത്ത് നല്‍കി

നിലവിലെ മുഖ്യമന്ത്രിയായ മുകുള്‍ സാങ്മ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കിടെയായിരുന്നു മുകുള്‍ സാങ്മ രാജിക്കത്ത് നല്‍കിയത്. അതേസമയം ആദ്യം രാജിവെക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ദിശാബോധമില്ലാതെ രാഹുല്‍

ദിശാബോധമില്ലാതെ രാഹുല്‍

രാഹുല്‍ ഗാന്ധിയുടെ ദിശാബോധമില്ലാത്ത നേതൃത്വമാണ് മേഘാലയയിലും ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശത്തേക്ക് പോയതും നേരിട്ട് ഇറങ്ങി കളിക്കാതെ പതുങ്ങി ഒളിച്ചതും അദ്ദേഹത്തിന്റെ പരാജയമാണ്.

ഇനി എന്നാണ് പഠിക്കുക

ഇനി എന്നാണ് പഠിക്കുക

ഗോവയിലും മണിപ്പൂരില്‍ സമാന രീതിയിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. വൈകിയോടുന്ന വണ്ടിക്ക് സമാനമാണ് അവര്‍. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്നതാണ് വാസ്തവം. ഘടകകക്ഷികള്‍ അധ്യക്ഷനെവിടെയന്ന് ചോദിക്കുമ്പോള്‍ മിണ്ടാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

ത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യത്രിപുരയിലെ പരിപ്പ് കര്‍ണാടകയില്‍ വേവില്ല! മോദീ തരംഗമുണ്ടാവില്ലെന്നും സിദ്ധരാമയ്യ

സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിഎസ്പിയെ സമാജ് വാദ് പാര്‍ട്ടി പിന്തുണയ്ക്കുമെന്നത് അഭ്യൂഹം മാത്രം!!ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിഎസ്പിയെ സമാജ് വാദ് പാര്‍ട്ടി പിന്തുണയ്ക്കുമെന്നത് അഭ്യൂഹം മാത്രം!!

English summary
non congress govt likely in meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X