കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം ?

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടികളിലൊന്ന് അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയമായിരുന്നു. വര്‍ഷങ്ങളായി നെഹ്രു കുടുംബം കൈവശം വച്ചിരുന്ന മണ്ഡലം ആദ്യമായി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുലിനെ തോല്‍പ്പിച്ചത്.

എന്താണ് അമേഠിയില്‍ സംഭവിച്ചത് എന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ചനടത്തി. പ്രാദേശിക നേതാക്കള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം എസ്പിയും ബിഎസ്പിയും ഉള്‍പ്പെടുന്ന മഹാസഖ്യമാണ് രാഹുലിനെ തോല്‍പ്പിച്ചത്. വിശദമായ കണക്കുകളും നേതാക്കളുടെ പ്രസ്താവനകളും അവര്‍ അന്വേഷണ സംഘത്തിന് കൈമാറി. വിശദാംശങ്ങള്‍ ഇങ്ങനെ.....

മൂന്ന് പതിറ്റാണ്ടിനിടയിലെ മോശം പ്രകടനം

മൂന്ന് പതിറ്റാണ്ടിനിടയിലെ മോശം പ്രകടനം

ഉത്തര്‍ പ്രദേശില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് ഇത്തവണ കാഴ്ചവച്ചത്. 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. സോണിയാ ഗാന്ധി ജയിച്ച റായ്ബറേലി മാത്രം.

 രണ്ടംഗ സമിതിയെ നിയോഗിച്ചു

രണ്ടംഗ സമിതിയെ നിയോഗിച്ചു

2014ല്‍ രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. റായ്ബറേലിയും അമേഠിയും. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി മല്‍സരിച്ച അമേഠിയില്‍ തോറ്റത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നണ് ഇക്കാര്യം പരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ രണ്ടംഗ സമിതിയെ നിയോഗിച്ചത്.

മഹാസഖ്യത്തിന്റെ കളികള്‍

മഹാസഖ്യത്തിന്റെ കളികള്‍

അമേഠി ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കളുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തുകയാണ്. മൂന്ന് മണ്ഡലങ്ങളിലെ നേതാക്കളുമായി ചര്‍ച്ച കഴിഞ്ഞു. ഇതില്‍ നിന്നാണ് മഹാസഖ്യത്തിന്റെ കളികള്‍ സംബന്ധിച്ച് വിവരം ലഭിച്ചത്.

വളരെ വൈകി അഭ്യര്‍ഥന

വളരെ വൈകി അഭ്യര്‍ഥന

എസ്പി നേതാവ് അഖിലേഷും ബിഎസ്പി നേതാവ് മായാവതിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വളരെ വൈകിയാണ് ഇവരുടെ പരസ്യ അഭ്യര്‍ഥന വന്നത്. മാത്രമല്ല, പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതുമില്ല.

സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല

സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല

എസ്പിയും ബിഎസ്പിയും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് എല്ലാ ബിഎസ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി അഭ്യര്‍ഥിച്ചത്.

 ബിഎസ്പി മല്‍സരിക്കാത്തത് തിരിച്ചടിയായി

ബിഎസ്പി മല്‍സരിക്കാത്തത് തിരിച്ചടിയായി

എന്നാല്‍ മായാവതിയുടെ അഭ്യര്‍ഥന പ്രാദേശിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ല. ബിഎസ്പി സ്ഥാനാര്‍ഥിയുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നുവെന്നാണ് അന്വേഷണ സമിതിക്ക് ലഭിച്ച വിവരം. കാരണം രാഹുല്‍ ഗാന്ധി 2014ല്‍ നേടിയ വോട്ടിനേക്കാള്‍ അധികം വോട്ട് ഇത്തവണ നേടിയിരുന്നു.

 രാഹുല്‍ ഗാന്ധിക്ക് വോട്ട് കൂടി

രാഹുല്‍ ഗാന്ധിക്ക് വോട്ട് കൂടി

ബിഎസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ലഭിക്കുന്ന വോട്ട് ഇത്തവണ ബിജെപിക്കാണ് പോയത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചില്ല. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് 408651 വോട്ട് കിട്ടിയിരുന്നു. ഇത്തവണ 413994 വോട്ടും. വോട്ട് കൂടുകയാണ് ചെയ്തത്.

 ബിഎസ്പിയുടെ എല്ലാ വോട്ടും മറിച്ചു

ബിഎസ്പിയുടെ എല്ലാ വോട്ടും മറിച്ചു

2014ല്‍ അമേഠിയില്‍ ബിഎസ്പി സ്ഥാനാര്‍ഥി മല്‍സരിച്ചിരുന്നു. 57000ത്തോളം വോട്ടാണ് അന്ന് നേടിയത്. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി തോറ്റത് 55000ത്തോളം വോട്ടിനാണ്. ബിഎസ്പിയുടെ എല്ലാ വോട്ടും ബിജെപിക്ക് ലഭിച്ചുവെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.

 പരസ്യമായി ബിജെപിക്കൊപ്പം

പരസ്യമായി ബിജെപിക്കൊപ്പം

എസ്പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗായത്ര പ്രജാപതിയുടെ മകന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു. എസ്പി എംഎല്‍എ ഗൗരിഗഞ്ച് രാകേഷ് പ്രതാപ് സിങും ബിജെപിയെ പരസ്യമായി പിന്തുണച്ചു. എന്നാല്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണം അവസാന ദിനത്തിലാണ് പ്രതാപ് സിങ് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

 അടുത്താഴ്ച റിപ്പോര്‍ട്ട്

അടുത്താഴ്ച റിപ്പോര്‍ട്ട്

നിലവില്‍ ലഭിച്ച വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയല്ല അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുക. രണ്ടു മണ്ഡലങ്ങളിലെ കൂടി പ്രവര്‍ത്തകരുടെ അഭിപ്രായവും തേടും. ശേഷം അടുത്താഴ്ച റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിക്കും. അഞ്ചില്‍ നാല് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി പിന്നിലായിരുന്നു.

സമിതി പരിശോധിക്കുന്നത്

സമിതി പരിശോധിക്കുന്നത്

എഐസിസി സെക്രട്ടറി സുബൈര്‍ ഖാന്‍, റായ്ബറേലിയിലെ പാര്‍ട്ടി ചുമതലയുള്ള കെഎല്‍ ശര്‍മ എന്നിവരാണ് അമേഠിയിലെ പരാജയം സംബന്ധിച്ച് അന്വേഷിക്കുന്നത്. എന്താണ് തോല്‍ക്കാന്‍ കാരണം. ജനങ്ങള്‍ രാഹുലിനെ കൈവിടാന്‍ കാരണം എന്ത്. രാഹുല്‍ ഗാന്ധിയോടുള്ള ജനങ്ങളുടെ വികാരം, ബിജെപി എങ്ങനെയാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും പരിശോധിക്കുന്നത്.

 ശര്‍മയുടെ മണ്ഡലം മാറി

ശര്‍മയുടെ മണ്ഡലം മാറി

അമേഠിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2009വരെ അമേഠിയുടെ പാര്‍ട്ടി ചുമതലയുള്ള നേതാവ് ശര്‍മയായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ മാറ്റുകയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ ചുമതല നല്‍കുകയും ചെയ്തു.

 പ്രതിനിധിയും കളിച്ചോ?

പ്രതിനിധിയും കളിച്ചോ?

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്തിനാണ് 2009ന് ശേഷമുള്ള അമേഠിയുടെ ചുമതല. 2009ന് ശേഷമാണ് അമേഠിയില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചത്. കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ചന്ദ്രകാന്തിനും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറയുന്നു.

രണ്ടാംദിനം അമ്പരന്ന് നരേന്ദ്ര മോദി; എല്ലാ ഇളവുകളും റദ്ദാക്കി അമേരിക്ക, ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിരണ്ടാംദിനം അമ്പരന്ന് നരേന്ദ്ര മോദി; എല്ലാ ഇളവുകളും റദ്ദാക്കി അമേരിക്ക, ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

English summary
Non-cooperation by SP-BSP Lead to Rahul Gandhi defeat in Amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X