കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദി അറിയാത്തവർ എന്ന് മുതലാണ് ഇന്ത്യക്കാരല്ലാതായത്?'; ആഞ്ഞടിച്ച് കനിമൊഴി

Google Oneindia Malayalam News

ചെന്നൈ; ഹിന്ദി അറിയില്ലെന്ന കാരണത്താൽ ഇന്ത്യനാണോയെന്ന ചോദ്യം നേരിടേണ്ടി വന്നതിനെ കുറിച്ച് ഡിഎംകെ എംപി കനിമൊഴി. ഇന്ന് എയർപോർട്ടിൽ വെച്ചാണ് തന്നോട് സിഐഎസ്എസ് ഉദ്യോഗസ്ഥ ചോദ്യം ഉയർത്തിയതെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ കനിമൊഴി പറയുന്നു. എന്ന് മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ ആയതെന്നും കനിമൊഴി ചോദിച്ചു.

ഹിന്ദി അറിയാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ വെച്ച്
ഒരു സി‌ഐ‌എസ്‌എഫ് ഉദ്യോഗസ്ഥനോട് ഞാൻ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 'ഞാൻ ഒരു ഇന്ത്യക്കാരനാണോ' എന്നായിരുന്നു അയാളുടെ മറുചോദ്യം.എന്ന് മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ ആയതെന്ന് തനിക്ക് അറിയാൻ ആഗ്രഹമുണ്ട്, കനിമൊഴി ട്വീറ്റിൽ പറഞ്ഞു. #hindiimpositiont എന്ന ഹാഷ് ടാഗോടെയാണ് അവർ ട്വീറ്റ് പങ്കുവെച്ചത്.

 kanimozhi4354-26

കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. തികച്ചും പരിഹാസ്യവും അപലപനീയവുമാണ്. ഭാഷാപരമായ പരിശോധന, അടുത്തത് എന്താണ്? സിഐഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സ് ഇതിനോട് പ്രതികരിക്കണം, കാർത്തി കനിമൊഴിയുടെ ട്വീറ്റ് പങ്കുവെച്ച് കുറിച്ചു. അപലപനീയമാണ്! ഭരണകുടും ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്ന രീതി നടപ്പാക്കുന്നത് ഇന്ത്യയെന്ന സംസ്കാരത്തെ ഇല്ലാതാക്കുമെന്നായിരുന്നു എംപി മാണിക്കം ടാഗോർ കുറിച്ചത്.

കടക്ക് പുറത്തെന്ന് വിനു വി ജോൺ; കുഞ്ഞ് പോയി തരത്തിൽ കളിക്കെന്ന് പിഎം മനോജ്; പൊരിഞ്ഞ തർക്കംകടക്ക് പുറത്തെന്ന് വിനു വി ജോൺ; കുഞ്ഞ് പോയി തരത്തിൽ കളിക്കെന്ന് പിഎം മനോജ്; പൊരിഞ്ഞ തർക്കം

ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തിനെതിരേ 1930 മുതൽ സമരപരമ്പരകൾ അരങ്ങേറിയ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾ വേരോട്ടം ഉണ്ടാക്കിയത് തന്നെ ഈ പ്രക്ഷോഭങ്ങളിലൂടെയാണ്.
ഹിന്ദി പഠനം നിർബന്ധമാക്കികൊണ്ടുള്ള മോദി സർക്കാർ തിരുമാനത്തിൽ നേരത്തേ തന്നെ തമിഴ്നാട് ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതിക്ക് എതിരേയും തമിഴ്നാട് രംഗത്തെത്തിയിരുന്നു. ത്രിഭാഷാ പഠനം തമിഴ്നാട്ടിൽ നടപ്പാക്കാനാകില്ലെന്നും ഇക്കാര്യം പുനപരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്.

'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ

ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്

നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്

English summary
'Non-Hindi-speaking non-Indians?'; Kanimozhi's tweet goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X