കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഇന്ത്യയുടെ മരുമകളായ കഥ!! ആദ്യകാഴ്ചയില്‍ വിരിഞ്ഞ പ്രണയം, ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
രാജീവ് ഗാന്ധിക്ക് ശേഷം കോൺഗ്രസ്സിന്റെ അമരക്കാരി

ഇറ്റലിയിലെ വിസന്‍സയില്‍ ഇടത്തരം കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ഉപരിപഠനത്തിന് കേംബ്രിഡ്ജില്‍ എത്തിയപ്പോഴാണ് സോണിയ രാജീവ് ഗാന്ധിയുമായി പരിചയപ്പെടുന്നത്. ഇംഗ്ലീഷ് പഠിക്കാനെത്തിയതായിരുന്നു സോണിയ. മെക്കാനിക്കല്‍ എന്‍ജിനിയങറിങിന് വന്നതായിരുന്നു രാജീവ് ഗാന്ധി. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടുവെന്നാണ് പ്രണയം സംബന്ധിച്ച് സോണിയ തന്നെ പറഞ്ഞിട്ടുള്ളത്.

പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതോടെ സോണിയ ഇന്ത്യയുടെ മരുമകളായി ദില്ലിയിലെ അധികാര ഇടനാഴികളിലെത്തി. ഇന്ദിരാ ഗാന്ധിയുടെ പ്രമുഖരായ അതിഥികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന റോള്‍ മാത്രമായിരുന്നു ഇന്ത്യയിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ സോണിയക്കുണ്ടായിരുന്നത്. തീര്‍ത്തും ഒരു കുടുംബിനിയുടെ ദൗത്യം മാത്രം....

ഒതുങ്ങി കഴിഞ്ഞു

ഒതുങ്ങി കഴിഞ്ഞു

രാഹുലും സോണിയയും പിറന്ന ശേഷവും സോണിയ ഒതുങ്ങി കഴിയുകയായിരുന്നു. ഇന്ത്യയുടെ ഭരണ ദൗത്യം ഏറ്റെടുക്കേണ്ടി വരുമെന്ന് അക്കാലത്ത് സോണിയ കരുതിയിട്ട് പോലുമുണ്ടായിരുന്നില്ല. ഭര്‍ത്താവ് തമഴ്പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുംവരെ രാഷ്ട്രീയ പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്നു അവര്‍.

നടുക്കുന്ന ദിനങ്ങള്‍

നടുക്കുന്ന ദിനങ്ങള്‍

ഭര്‍തൃമാതാവ് ഇന്ദിരാ ഗാന്ധിയുടെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും കൊലപാതകത്തിന്റെ നടുക്കുന്ന ദിനങ്ങള്‍ സോണിയയുടെ രാഷ്ട്രീയ പാഠത്തില്‍ മറക്കാനാകാത്തതാണ്. സ്വതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലും കറുത്ത ദിനങ്ങളായിരുന്നു അത്.

ഏഴ് വര്‍ഷം കഴിഞ്ഞ്

ഏഴ് വര്‍ഷം കഴിഞ്ഞ്

ഭര്‍ത്താവിന്റെ വിയോഗശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് 1998ല്‍ സോണിയ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചായിരുന്നു സോണിയ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്.

62 ദിവസത്തിനകം അധ്യക്ഷ

62 ദിവസത്തിനകം അധ്യക്ഷ

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് 62 ദിവസത്തിനകം അധ്യക്ഷ പദവിയും സോണിയക്ക് ലഭിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. 1999ല്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് സോണിയ മല്‍സരിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലും യുപിയിലെ അമേത്തിയിലും. രണ്ടിടത്തും ജയിച്ചു.

 സുഷമ സ്വരാജിനെ മലര്‍ത്തിയടിച്ചു

സുഷമ സ്വരാജിനെ മലര്‍ത്തിയടിച്ചു

ബെല്ലാരിയില്‍ ബിജെപിയുടെ സുഷമ സ്വരാജിനെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ അവര്‍ ബെല്ലാരി മണ്ഡലം പിന്നീട് ഒഴിഞ്ഞു. 2004ല്‍ റായ്ബറേലിയില്‍ നിന്ന് രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

 ഇരട്ട പദവി ആരോപണം

ഇരട്ട പദവി ആരോപണം

ഇരട്ട പദവി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എംപി സ്ഥാനവും ദേശീയ ഉപദേശ സമിതി അധ്യക്ഷ പദവി 2006ല്‍ രാജിവെച്ചു. ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

 സോണിയയുടെ നേതൃത്വത്തില്‍

സോണിയയുടെ നേതൃത്വത്തില്‍

സോണിയയുടെ നേതൃത്വത്തിലാണ് 2004ല്‍ കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പ് നേരിട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ സോണിയ പ്രധാനമന്ത്രിയാകുമോ എന്നായിരുന്നു എല്ലാവരുടെയും നോട്ടം.

 വിദേശ വംശജ ആക്ഷേപം

വിദേശ വംശജ ആക്ഷേപം

വിദേശ വംശജയാണെന്ന ആരോപണം ഉയര്‍ത്തി സോണിയയുടെ പ്രധാനമന്ത്രി പദം തടയാന്‍ മുന്നില്‍ നിന്നവരില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഒടുവില്‍ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കി സോണിയ പിന്‍സീറ്റിലിരുന്ന് രാജ്യം ഭരിച്ചെന്നത് സമീപകാല രാഷ്ട്രീയ ചരിത്രം.

വീണ്ടും കോണ്‍ഗ്രസ്

വീണ്ടും കോണ്‍ഗ്രസ്

2009ല്‍ യുപിഎയുടെ ബാനറില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തി. അപ്പോഴും പ്രധാനമന്ത്രിപദം ഏല്‍പ്പിച്ചത് മന്‍മോഹന്‍ സിങിനെ തന്നെ. യുപിഎ സര്‍ക്കാരിന്റെ ദേശീയ ഉപദേശക സമിതി അധ്യക്ഷയായിരുന്ന സോണിയ രാജ്യത്ത് പല ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ മുന്നില്‍ നിന്നു.

 പ്രധാന ചുവടുകള്‍, വിവാദങ്ങള്‍

പ്രധാന ചുവടുകള്‍, വിവാദങ്ങള്‍

ഭക്ഷ്യ സുരക്ഷാ ബില്ല്, വിവരാവകാശ നിയമം, ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നിവയെല്ലാം കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചത് സോണിയാ ഗാന്ധിയായിരുന്നു. ബോഫോഴ്‌സ് അഴിമതി, നാഷണല്‍ ഹെറാള്‍ഡ് കേസ് എന്നിവയില്‍ ആരോപണത്തിന്റെ കുന്തമുന സോണിയയിലേക്കും നീണ്ടു.

അവിടെ മോദിയുടെ വളര്‍ച്ച തുടങ്ങി

അവിടെ മോദിയുടെ വളര്‍ച്ച തുടങ്ങി

അതോടൊപ്പം 2ജി സ്്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതി ആരോപണം നേരിട്ടതോടെ യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ച 2014ല്‍ പൂര്‍ണമാകുകയായിരുന്നു. അവിടെയാണ് നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലുള്ള വളര്‍ച്ച ആരംഭിക്കുന്നത്.

സോണിയ പതിയെ മാറി

സോണിയ പതിയെ മാറി

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് സോണിയ പതിയെ മാറുകയായിരുന്നു. ആരോഗ്യം മോശമായത് തന്നെ കാരണം. പകരം മകന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവി ഏറ്റെടുത്തു. ഇത്തവണയും തന്റെ മണ്ഡലമായ യുപിയിലെ റായ്ബറേലിയില്‍ അവര്‍ മര്‍സരിക്കും. റായ്ബറേലി മകള്‍ പ്രിയങ്കയ്ക്ക് വിട്ടുകൊടുക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക മല്‍സരിക്കുന്നില്ലെന്നാണ് ഒടുവിലെ വിവരം.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തൂത്തുവാരും!! പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം, നവതന്ത്രംഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തൂത്തുവാരും!! പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം, നവതന്ത്രം

English summary
Sonia Gandhi Life- The great presence in Congress and Indian Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X