• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയയുടെ വലംകൈ; നിയമതന്ത്രജ്ഞന്‍ മൊയ്‌ലി പറയുന്നു... രാഹുല്‍ പ്രധാനമന്ത്രിയാകണം

cmsvideo
  കർണാടകയുടെ കരുത്തുറ്റ നായകൻ വീരപ്പ മൊയ്‌ലി | Oneindia Malayalam

  എംഎല്‍എ, എംപി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ച് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും തിളങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മര്‍പാഡി വീരപ്പ മൊയ്ലി. നിലവില്‍ ചിക്ബല്ലാപൂര്‍ ലോക്സഭാ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അദ്ദേഹം യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, കോര്‍പറേറ്റ് കാര്യം, ഊര്‍ജം എന്നീ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്. തുളുവ സമുദായത്തില്‍ നിന്നുള്ള കര്‍ണാടകയിലെ ആദ്യ മുഖ്യമന്ത്രിയാണ് വീരപ്പ മൊയ്ലി.

  2009ലും 2014ലും ചിക്ബല്ലാപൂരില്‍ നിന്ന് മികച്ച വിജയമാണ് വീരപ്പമൊയ്ലി നേടിയത്. രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ മൊയ്ലി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമാണ്. ദക്ഷിണ കന്നഡയിലെ മാര്‍പാഡി ഗ്രാമത്തിലാണ് മൊയ്ലി ജനിച്ചത്. നിയമകാര്യത്തില്‍ അഗ്രഗണ്യനായ മൊയ്ലി 2014ല്‍ മൊയ്ലി ലോ അസോസിയേറ്റ്സ് എന്ന നിയമ സഹായ കമ്പനി തുടങ്ങിയിട്ടുണ്ട്. കര്‍ക്കലയിലെ കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

  1974 മുതല്‍ കര്‍ണാടകയില്‍ വിവിധ ഘട്ടങ്ങളിലായി മന്ത്രിപദവികള്‍ വഹിച്ചിട്ടുണ്ട്. 1983 മുതല്‍ രണ്ടുവര്‍ഷം പ്രതിപക്ഷ നേതാവുമായി. 1992-94 കാലയളവിലാണ് കര്‍ണാടക മുുഖ്യമന്ത്രിയായത്. റവന്യൂ പരിഷ്‌കാരം, നികുതി പരിഷ്‌കാരം, ഭരണ പരിഷ്‌കാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപീകരിച്ച കമ്മീഷനുകളുടെ ചെയര്‍മാനായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ വ്യത്യസ്ത വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പെട്രോളിയം, ഊര്‍ജം, കോര്‍പറേറ്റ് കാര്യം, നിയമം, വനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി.

  ദേശീയ രാഷ്ട്രീയത്തിലാണ് വീരപ്പ മൊയ്‌ലി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കലങ്ങി മറിയുന്ന കര്‍ണാടക രാഷ്ട്രീയത്തിലും അദ്ദേഹം ഇടപെടുന്നുണ്ട്. ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചയില്‍ ജെഡിഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ മൊയ്‌ലിയും പങ്കാളിയാണ്. പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനിയോജ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നും യുപിഎക്ക് കീഴില്‍ മാത്രമേ രാജ്യം 9 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുവെന്നും വീരപ്പ മൊയ്‌ലി പറഞ്ഞത് ബിജെപി നേതാക്കളെ തെല്ലൊന്നുമല്ല അരിശം കൊള്ളിച്ചത്.

  ബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനം

  കര്‍ണാടകയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് വീരപ്പ മൊയ്‌ലി. ഇദ്ദേഹം നേതൃത്വം നല്‍കിയ നികുതി പരിഷ്‌കാര കമമീഷന്‍, റവന്യൂ പരിഷ്‌കാര കമ്മീഷന്‍ എന്നിവയുടെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ണാടകയുടെ റവന്യൂ വരുമാനം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായമായത് വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയുടെ നികുതി പരിഷ്‌കാരങ്ങളായിരുന്നു. മൊയ്‌ലി കമ്മീഷന്റെ ശുപാര്‍ശകളില്‍ 80 ശതമാനവും എസ്എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ നടപ്പാക്കുകയുണ്ടായി. നികുതി വരുമാനം 2200 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു ഫലം. 2003-04 കാലത്തിലായിരുന്നു ഇത്. 2003ല്‍ മൊയ്‌ലി അധ്യക്ഷനായ റവന്യൂ പരിഷ്‌കാര സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ 1800 കോടി രൂപയുടെ വരുമാന വര്‍ധനവുണ്ടായി എന്നതും ചരിത്രമാണ്.

  കര്‍ണാടകയുടെ പുരോഗതിയില്‍ ഏറെ പങ്ക് വഹിച്ച രാഷ്ട്രീയ നേതാവ് കൂടിയാണ് വീരപ്പ മൊയ്‌ലി. 1980, 81, 82, 1992, 93, 94 എന്നീ വര്‍ഷങ്ങളിലെല്ലാം കര്‍ണാടക ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ് വീരപ്പ മൊയ്‌ലി. ഇദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് സംസ്ഥാനം മിച്ച വരുമാനത്തിലേക്ക് എത്തിയത്. കര്‍ണാടകയില്‍ ബൃഹത്തായ ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിച്ചതും മൊയ്‌ലി തന്നെ. ഇറിഗേഷന്‍ ബോണ്ട് ഉള്‍പ്പെടെ മൊയ്‌ലി ആസൂത്രണം ചെയ്ത ധനകാര്യ പദ്ധതികള്‍ ആര്‍ബിഐയുടെയും ലോകബാങ്കിന്റെയും പ്രശംസയ്ക്ക്് കാരണമായിട്ടുണ്ട്. കര്‍ണാടകയുടെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതില്‍ വീരപ്പ മൊയ്‌ലി മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ ഏറെ ഗുണം ചെയ്തു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി പദവി ഉറപ്പുള്ള നേതാവാണ് ഇദ്ദേഹം.

  English summary
  Veerappa Moily- High Profile Congress Leader, Supports Rahul For PM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X