കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രം മെനഞ്ഞ് യെദ്യൂരപ്പ! ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാന്‍ ബിജെപി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
തെക്കേ ഇന്ത്യയില്‍ BJPയെ ആദ്യമായി ഭരണത്തിലെത്തിച്ച യെദ്യൂരപ്പ | Oneindia Malayalam

തെക്കേ ഇന്ത്യയില്‍ ബിജെപിയെ ആദ്യമായി ഭരണത്തിലെത്തിച്ച നേതാവാണ് 70 കാരനായ ബുകാനകെരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന ബി എസ് യെദ്യൂരപ്പ. രണ്ട് തവണ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന യെഡ്ഡി 2018 ല്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.സംസ്ഥാന സാഹചര്യങ്ങള്‍ എല്ലാം കൊണ്ടും ബിജെപിക്ക് അനുകൂലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു ബിജെപി.

വിട്ടുകൊടുക്കാതെ മായാവതി! യുപിയില്‍ കൂട്ടിയും കിഴിച്ചും ബിഎസ്പി രാഷ്ട്രീയം.. വിട്ടുകൊടുക്കാതെ മായാവതി! യുപിയില്‍ കൂട്ടിയും കിഴിച്ചും ബിഎസ്പി രാഷ്ട്രീയം..

എന്നാല്‍ കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ ജെഡിഎസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനമെടുത്താണ് കോണ്‍ഗ്രസ് ബിജെപിക്ക് ആദ്യ അടി നല്‍കിയത്. അതേസമയം ഭൂരിപക്ഷത്തെ മാനിക്കാതെ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഒടുവില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഘട്ടമെത്തിയതോടെ വിശ്വാസ വോട്ടെടുപ്പിന് മുതിരാതെ യെദ്യൂരപ്പ രാജിവെച്ചു.

 രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

2018 ല്‍ ആയിരുന്നില്ല യെദ്യൂരപ്പയുടെ ആദ്യരാജി. 2007ലായിരുന്നു അത്. ധരം സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അന്ന് ജെഡിഎസ്-ബിജെപി സഖ്യം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കി. പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാര്‍. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. ഇതോടെ 7 ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പയുടെ സര്‍ക്കാര്‍ താഴെവീണു.ഇതോടെ കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം വന്നു.

 രാജിവെയ്ക്കേണ്ടി വന്നു

രാജിവെയ്ക്കേണ്ടി വന്നു

എന്നാല്‍ തുടര്‍ന്ന് രണ്ട് പാര്‍ട്ടികളും പ്രശ്നങ്ങള്‍ പരിഹരിച്ചു.വീണ്ടും അധികാരത്തില്‍ ഏറാമെന്ന് സമവായത്തിലെത്തി.യെദ്യൂരപ്പ മുഖ്യമന്ത്രി ആകുകയും ചെയ്തു. എന്നാല്‍ വീണ്ടും മന്ത്രി പദം സംബന്ധിച്ച തര്‍ക്കത്തെ ചൊല്ലി കുമാരസ്വാമി വീണ്ടും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.എന്നാല്‍ 2008ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആ തവണയും സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഖനി അഴിമതിയില്‍ യെദ്യൂരപ്പയുടെ പങ്ക് ലോകായുക്ത റിപ്പോര്‍ട്ട് വഴി പുറത്ത് വന്നതോടെ യെദ്യൂരപ്പയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു.

 ബിജെപി ജയിച്ചുകയറി

ബിജെപി ജയിച്ചുകയറി

2011ലും ഇത് ആവര്‍ത്തിച്ചു. ഖനന ഴിമതിയില്‍ യെഡ്ഡി ജയിലില്‍ അടയ്ക്കപ്പെട്ടു. ഇതോടെ ബിജെപിയുമായി യെഡ്ഡി ഇടഞ്ഞു.പിന്നീട് യെഡിയൂരപ്പ 2012 ല്‍ കര്‍ണാടക ജന പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചു. ബി ജെ പിയോട് അകന്നുനില്‍ക്കുമ്പോഴും നരേന്ദ്രമോദിയുടെ അടുപ്പക്കാരനായിരുന്നു യെഡ്ഡി.പിന്നീട് 2014 ല്‍ യെഡ്ഡിയുടെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു.2016 ല്‍ വീണ്ടും യെദ്യൂരപ്പ ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ടു. അന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 19 ലും ബിജെപി ജയിച്ചുകയറി.

 രണ്ട് ദിവസത്തിനുള്ളില്‍

രണ്ട് ദിവസത്തിനുള്ളില്‍

2018 ലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യെഡ്ഡി പ്രചരണം കൊഴുപ്പിച്ചു. ആത്മവിശ്വാസത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. തന്‍റെ മുഖ്യമന്ത്രി സ്ഥാനാരോഹണ തിയതി വരെ പ്രഖ്യാപിച്ചു അദ്ദേഹം. ഫലം വന്നപ്പോള്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ബിജെപിക്ക് നേടാന്‍ കഴിഞ്ഞു. ഒടുവില്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ രാജിവെയ്ക്കേണ്ടി വരികയായിരുന്നു.

 യെദ്യൂരപ്പയുടെ തന്ത്രം

യെദ്യൂരപ്പയുടെ തന്ത്രം

2008 ലും യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം ആയിരുന്നു ബിജെപി സ്വന്തമാക്കിയത്. രണ്ടാം തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 110 സീറ്റും നേടി. എന്നാല്‍ അതുകൊണ്ട് ഭരണം നേടുക അന്നും എളുപ്പമായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. അന്ന് യെദ്യൂരപ്പ കളിച്ച കളിയായിരുന്നു ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.എംഎല്‍എ മാരെ ചാക്കിട്ട് പിടിച്ചാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാതെ മറ്റൊരു തന്ത്രമാണ് യെദ്യൂരപ്പ അന്ന് പയറ്റിയത്.

 ഓപ്പറേഷന്‍ താമരയെന്ന്'

ഓപ്പറേഷന്‍ താമരയെന്ന്'

വന്‍ തുക വാഗ്ദാനം ചെയ്ത് യെദ്യൂരപ്പ എംഎല്‍എ മാരെ മറുകണ്ടം ചാടിച്ചു. എംഎല്‍എ സ്ഥാനം രാജിവപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. മന്ത്രി സഭയില്‍ പദവികളും പണവും വാഗ്ദാനം ചെയ്തായിരുന്നു അത്. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി 'ഓപ്പറേഷന്‍ താമരയെന്ന്' വിളിപ്പേരിട്ട പദ്ധതിയിലൂടെ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തി.2018 ലും കപ്പിനും ചുണ്ടിനുമിടയില്‍ നിന്ന് അധികാരം നഷ്ടമായ യെദ്യൂരപ്പ രണ്ടാം ഓപ്പറേഷന്‍ താമര പുറത്തെടുക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

സര്‍ക്കാര്‍ രൂപീകരണ വേളയില്‍ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങള്‍ യെദ്യൂരപ്പ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയും മറുതന്ത്രങ്ങളിലൂടെയും ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി. എന്നാല്‍ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ വീണ്ടും യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര സജീവമാക്കി തുടങ്ങിയിട്ടുണ്ട്. സഖ്യ സര്‍ക്കാരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു വശത്ത് കൂടെ പോകുമ്പോഴാണ് എംഎല്‍എമാരെ ചൂണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുളള കരുക്കള്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നീക്കി തുടങ്ങിയത്.

 ബിജെപിയുടെ പദ്ധതി

ബിജെപിയുടെ പദ്ധതി

16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ രാജിവപ്പിച്ച് സര്‍ക്കാരിനെ മറിച്ചിടാന്‍ ആയിരുന്നു ബിജെപിയുടെ പദ്ധതി.സ്വന്തം എംഎല്‍എമാരെ ഭരണപക്ഷം സ്വാധീനിക്കുമോയെന്ന ഭയത്തില്‍ അവരെ മാറ്റി നിര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍. ആദ്യഘട്ടത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാരില്‍ രണ്ട് പേര്‍ പിന്തുണ പിന്‍വലിച്ചു. പിന്നാലെ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

 ഫലം കാണുമോ

ഫലം കാണുമോ

എന്നാല്‍ കോണ്‍ഗ്രസ് വീണ്ടും യെദ്യൂരപ്പയുടെ തന്ത്രങ്ങള്‍ പൊളിച്ചു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ളവ വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വന്തം പാളയത്തില്‍ എത്തിച്ചത്തോടെ യെദ്യൂരപ്പയുടെ ആ നീക്കവും പൊളിഞ്ഞു.അതേസമയം ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ അങ്ങനെ അടിയറവ് പറയാന്‍ യെദ്യൂരപ്പ തുനിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും കര്‍ണാടകത്തില്‍ അട്ടിമറികള്‍ ഉണ്ടായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍. അധികാരമുണ്ടെങ്കിലേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുള്ളൂവെന്നും യെദ്യൂരപ്പ കണക്കുകൂട്ടുന്നു. അതിനാല്‍ വരും ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ 2008 ആവര്‍ത്തിക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
non mp yedyurappa karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X