കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട....മുസ്ലീങ്ങളെ പുറത്താക്കും, വിവാദവുമായി ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട | Oneindia Malayalam

ദില്ലി: അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പലരുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ. ഹിന്ദുക്കളും മുസ്ലീങ്ങളല്ലാത്തവരും പൗരത്വ പട്ടികയില്‍ ഭയപ്പെടേണ്ടതില്ലെന്ന് വര്‍ഗീയ പറഞ്ഞു. അവരെ ഒരിക്കലും പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഒന്ന് ഹിന്ദുക്കളാണ്. രണ്ടാമത് ബംഗ്ലാദേശി മുസ്ലീങ്ങളാണ്. അവര്‍ സാമ്പത്തിക നേട്ടം കിട്ടുന്നതിന് വേണ്ടി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുകയാണെന്ന് വര്‍ഗീയ പറഞ്ഞു.

1

ഇവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളല്ലാത്തവരും അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല. പൗരത്വത്തിന് വേണ്ട രേഖകള്‍ അവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രശ്‌നമില്ല. സര്‍ക്കാര്‍ അവരെ സംരക്ഷിക്കും. ഇവര്‍ക്ക് പൗരത്വവും നല്‍കും. അതിനാണ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതെന്നും വര്‍ഗീയ പറയുന്നു. ബംഗ്ലാദേശി മുസ്ലീങ്ങള്‍ പണത്തിന് വേണ്ടി മാത്രമാണ് ഇവിടെയെത്തിയത്. അവര്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗം പോലുമല്ല. അതിക്രമിച്ച് കയറിയവരാണെന്നും അദ്ദേഹം പറഞ്ഞു. അവരെ ഒഴിവാക്കേണ്ടതുണ്ടെന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.

അതേസമയം ഈ അനധികൃത കുടിയേറ്റമാണ് ഇന്ത്യയുടെ തൊഴിലില്ലായ്മയുടെ പ്രധാന കാരണം. ഇവര്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രത്തിന്റെ വളര്‍ച്ച തടയുകയാണെന്നും വിജയ് വര്‍ഗീയ പറഞ്ഞു. വര്‍ഗീയയുടെ പ്രസ്താവന വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൂടിയാണ് വിജയ് വര്‍ഗീയ. ബംഗാളില്‍ 10 ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്നാണ് ഇയാളുടെ വാദം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം പണം വരുന്നത് ബംഗാളിലേക്കാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇതാണ് നല്ല മാര്‍ഗമെന്ന് ബിജെപി കരുതുന്നു. യഥാര്‍ത്ഥത്തില്‍ മമത ബാനര്‍ജിയുടെ വോട്ട് ബാങ്ക് പൊളിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ തടയാന്‍ പ്രതിപക്ഷം..... ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി!!ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ തടയാന്‍ പ്രതിപക്ഷം..... ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി!!

English summary
Non-Muslims should not worry about exclusion from NRC, BJP general secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X