കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്‍റെ വില 43.50 രൂപ കുറച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടര്‍ വിലയില്‍ 43.50 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയല്‍ എണ്ണ വിലയില്‍ ഇടിവ് ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ പാചക വാതക വിലയില്‍ കുറവുണ്ടായത്. 2009 ന് ശേഷം ആദ്യമായാണ് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വില ഇത്രത്തോളം താഴെ എത്തുന്നത് .

വില കുറയുന്നതതോടെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 752 രൂപയില്‍ നിന്നും 708 രൂപയിലെത്തും . എണ്ണക്കമ്പനികളാണ് വിലക്കുറവ് പ്രഖ്യാപിച്ചത് . ഓഗസ്റ്റിന് ശേഷം തുടര്‍ച്ചായായി ആറാം തവണയാണ് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ കുറവുണ്ടാകുന്നത് .

LPG

വിമാന ഇന്ധനത്തിന്റെ വിവലയിലും കുറവ് ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ ആറ് മാസത്തിനിടെ സബ്ഡിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ 214 രൂപയുടെ കുറവ് രേഖപ്പെടുത്തി . സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല . ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെ ആഭ്യന്ത വിപണയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും കുറയുമെന്ന് പ്രതീക്ഷിയ്‌യ്ക്കപ്പെടുന്നുണ്ട് .

English summary
Price of non-subsidised cooking gas (LPG) was Thursday cut by Rs 43.50 per cylinder and that of jet fuel (ATF) by 12.5 percent as international oil rates slumped to multi-year lows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X