സബ്സിഡി ഇല്ലാത്ത പാചകവാതക വില കുറച്ചു
ദില്ലി: സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറയുക. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
രാജ്യാന്തരവിപണിയിലെ വില കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ നടപടി. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. നേരത്തെ 220 രൂപ വര്‍ധിപ്പിച്ച ശേഷം ഈ മാസം തുടക്കത്തില്‍ 107 രൂപ കുറച്ചിരുന്നു.

12 സബ്സിഡി സിലിണ്ടറുകള്‍ക്കു ശേഷം അധികമായി ലഭിക്കുന്ന സിലിണ്ടറുകള്ക്കണു വില കുറച്ചത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ഒരു ശതമാനം വര്‍ധിപ്പിക്കാനും എണ്ണകമ്പനികള്‍ തീരുമാനിച്ചു. ഇതോടെ വിമാനയാത്രാക്കൂലി വര്‍ധിക്കും.
വില വര്‍ധനവോടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില ദില്ലിയില്‍ കിലോലിറ്ററിന് 753.34 രൂപ വര്‍ധിക്കും. ഇതോടെ കിലോലിറ്ററിന് 74,825.54 രൂപയാകും. മുംബൈയില്‍ ഇത് 77,322.6 രൂപയിലെത്തും.
ഗാര്‍ഹിക ഉപയോഗത്തിനുള്ള സബ്സിഡി രഹിത സിലിണ്ടറിന് ഇപ്പോള്‍ വില 1134 രൂപയാണ്(ദില്ലി) വില. വിലക്കുറവ് പ്രാബല്യത്തില്‍വരുന്നതോടെ അത് 1080.5 രൂപയാകും. പാചകവാതകം വിതരണത്തില്‍ നേരിടുന്ന നഷ്ടം ഫിബ്രവരിയ്ക്കുശേഷം കുറഞ്ഞുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതര്‍ പറയുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ എല്ലാമാസവും ആദ്യവാരമാണ് പാചകവാതക വില പരിഷ്കരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് പരിഷ്കരണം.
-
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
എല്‍പിജി പ്രതിസന്ധി നീങ്ങുന്നു..? ഫാക്ടറി പ്രവര്‍ത്തനം സാധാരണനിലയിലേക്കെന്ന് റിപ്പോര്‍ട്ട് -
പെട്രോള്‍ പമ്പ് വഴി ഇനി മണ്ണെണ്ണയും... ഇളവ് രണ്ട് മാസത്തേക്ക്! കേന്ദ്രത്തിന്റെ സുപ്രധാന നീക്കം -
ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍; ഉടന്‍ നാട്ടിലെത്തും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില











Click it and Unblock the Notifications