മൊബൈല്‍ ഫോണ്‍ തകര്‍ത്തതിന് ചെറുമകന്റെ അടിയേറ്റ് 90 കാരി മരിച്ചു.
ബെംഗളൂരു: മൊബൈല്‍ ഫോണ്‍ നിലത്തു വീണു തകര്‍ന്ന കാരണത്താല്‍ 90 കാരിയെ ചെറുമകന്‍ അടിച്ചു കൊന്നു.ബനശങ്കരി ലേ ഔട്ടിലെ കദിരനഹളളിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ലക്ഷ്മമ്മയാണ് മരിച്ചത്. ചെറുമകന്‍ ശിവരാജിനെ (22) പോലീസ് അറസ്റ്റു ചെയ്തു.നഗരത്തില്‍ പെയ്ന്റിങ് തൊഴിലാളിയായ ശിവരാജ് വൈകിട്ട് വീട്ടിലെത്തിയ ശേഷം ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയായിരുന്നു.

ലക്ഷ്മമ്മ തന്റെ ഊന്നു വടികൊണ്ട് മൊബൈല്‍ ചാര്‍ജ്ജര്‍ വയര്‍ തട്ടിമാറ്റുമ്പോള്‍ അപ്രതീക്ഷിതമായി മൊബൈല്‍ താഴെ വീഴുകയും മൊബൈല്‍ മൊത്തം തകരുകയും ചെയ്തു.ഇതു കണ്ട ശിവരാജ് മരക്കഷ്ണം കൊണ്ട് ലക്ഷ്മമ്മയെ അടിക്കുകയായിരുന്നു.കഴുത്തിനും തലയ്ക്കും അടിയേറ്റ ലക്ഷ്മമ്മയെ വീട്ടുകാര്‍ തത്സമയം ആസ്പത്രിയിലെത്തിക്കാതിരുന്നതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. അടുത്ത ദിവസം രാവിലെ ലക്ഷ്മമ്മ എഴുനേല്‍ക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതിനു േശഷമാണ് വീട്ടുകാര്‍ ആസ്പത്രിയിലെത്തിക്കുന്നത്.അപ്പോഴേയ്ക്കും വയോധിക മരിച്ചിരുന്നു












Click it and Unblock the Notifications