നോറ ഫത്തേഹിയെ വിളിപ്പിച്ച് കോടതി; നടി നേരിട്ട് എത്തുമോ? കേസില്‍ പ്രതിയല്ലെന്ന് വിശദീകരണം

നടി നോറ ഫത്തേഹിക്ക് സമന്‍സ് അയച്ച് ഡല്‍ഹി റോസ് അവന്യൂ കോടതി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പ് കേസിലാണ് കോടതി നടപടി. നവംബര്‍ ആറിന് നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം. നടിയെ വിളിപ്പിച്ചിരുന്നു എങ്കിലും ഹാജരാകുമോ എന്ന് അറിയില്ലെന്ന് പോലീസ് ബോധിപ്പിച്ചപ്പോഴാണ് കോടതി സമന്‍സ് അയച്ചത്.

നേരിട്ട് ഹാജരാകുന്നതിലുള്ള പ്രയാസം നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടി സാക്ഷിയാണെന്നും നേരിട്ട് എത്തുമെന്നാണ് പ്രതീക്ഷിച്ചത് എന്നും ജഡ്ജി പറഞ്ഞു. ഇക്കാര്യത്തില്‍ സ്വരം കടുപ്പിച്ച ശേഷമാണ് പുതിയ സമന്‍സ് കോടതി ഇറക്കിയത്. അതേസമയം, ഇതുസംബന്ധിച്ച വിവരം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ നടിയുടെ ലീഗല്‍ ടീം പ്രതികരണവുമായി രംഗത്തെത്തി.

nora fatehi court summons

നടി പ്രതിയല്ലെന്നും സാക്ഷിയായിട്ടാണ് കോടതി വിളിപ്പിച്ചതെന്നും നടിയുടെ ടീം വിശദീകരിച്ചു. നടിക്കെതിരെ യാതൊരു ആരോപണവും കേസുമില്ല. വളരെ പെട്ടെന്നാണ് സമന്‍സ് ലഭിച്ചത്. ജോലിത്തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് കോടതിയില്‍ ചോദിച്ചു. തുടര്‍ന്നാണ് കേസ് നവംബര്‍ ആറിലേക്ക് മാറ്റിയത് എന്നും നടിയുടെ ടീം അറിയിച്ചു.

കേസിലെ പ്രധാന പ്രതി സുകേഷ് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന 200 കോടി അപഹരിച്ചു എന്നാണ് ആരോപണം. ഡല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നേരത്തെ ഡല്‍ഹി പോലീസ് നോറ ഫത്തേഹിയെ ചോദ്യം ചെയ്തിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍, ഭാര്യ ലീന മരിയ പൗലോസ് എന്നിവരുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു നോറ ഫത്തേഹിയെ പോലീസ് ചോദ്യം ചെയ്തത്. അവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രോസിക്യൂഷന്‍ സാക്ഷികളുടെ പട്ടികയിലാണ് നടിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പോലീസ് പിന്നീട് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് നടിയെ സാക്ഷിയാക്കി ചേര്‍ത്തത്. ചന്ദ്രശേഖരുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ വഴിയാണ് ഇടപെട്ടിരുന്നത് എന്നും നോറ ഫത്തേഹി പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma