നാഗാലാന്റിൽ ബിജെപിയോട് മുട്ടി, മേഘാലയയിൽ ഒന്നിൽ മാത്രം, ത്രിപുരയിൽ പൂജ്യം; കോൺഗ്രസിന്റെ പ്രകടനം
സിപിഎമ്മും കോൺഗ്രസും ഉണ്ടാക്കിയ സഖ്യത്തിലും കോൺഗ്രസിന് ഒന്നും ചെയ്യാനായില്ല.

നാഗാലാന്റ് ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പാലാണ്. ത്രിപുരയിലും നഗാലാന്റിലും മികച്ച മുന്നേറ്റമാണ് നിലവിൽ ബിജെപി സഖ്യം നടത്തുന്നത്. അതേസമയം കോൺഗ്രസ് എവിടേയും പ്രതീക്ഷക്കൊത്ത പ്രകടനമല്ല പുറത്തെടുത്തതെന്നാണ് നിലവിലെ ഫലം സൂചിപ്പിക്കുന്നത്.
നാഗാലാന്റിൽ 1 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. എൻപിഎഫ് 4 സീറ്റാലണ്, എൻപിപി 3 സീറ്റിൽ, അതേസമയം ബിജെപി സഖ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത് 42 സീറ്റിലാണ് മുന്നേറ്റം..
മേഘായയിൽ ആറ് സീറ്റുകളിലാണ് കോൺഗ്രസിന്റെ മുന്നേറ്റം ബിജെപിയും ആറ് സീറ്റിലാണ് മുന്നേറ്റം. അതേസമയം ത്രിപുരയിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ സിപിഎമ്മും കോൺഗ്രസും ഉണ്ടാക്കിയ സഖ്യത്തിലും കോൺഗ്രസിന് ഒന്നും ചെയ്യാനായില്ല. നിലവിൽ കോൺഗ്രസ് അവിടെ പൂജ്യത്തിലാണ്...ഉള്ളത്. ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്.
60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. 31 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപി വലിയ മുന്നേറ്റം തുടരുകയാണ്. എന്നാല്‍ ഇടതുസഖ്യത്തിന് 18സീറ്റില്‍ ലീഡുണ്ട്. ബിജെപി 29 സീറ്റിലെ ലീഡുമായി മുന്നിലാണ്. തിപ്ര മോത 11 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. അരുണാചൽ പ്രദേശിലെ ലുംല, ജാർഖണ്ഡിലെ രാംഗഡ്, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ്, ബംഗാളിലെ സാഗർദിഗി, മഹാരാഷ്ട്രയിലെ കസ്ബ പേത്ത്, ചിഞ്ച്‌വാഡ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു.
കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മേഘാലയയിൽ മത്സരരംഗത്തുള്ളത്.
ബിജെപിയെ സംബന്ധിച്ച് നല്ല സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. മേഘാലയയിൽ മാത്രം ആണ് ആശങ്ക












Click it and Unblock the Notifications