അടിതെറ്റിയ മേഘാലയയിലും ബിജെപി ഭരിക്കും...? അണിയറ നീക്കം തുടങ്ങി, തിരക്കിട്ട ചര്‍ച്ച
നാഗാലാന്റില്‍ ബിജെപി സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷം നേടാനായിട്ടുണ്ട്. എന്നാല്‍ മേഘാലയയില്‍ വെറും അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് ഉള്ളത്

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കാവെ മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിന്റെ ഭാഗമാകാനുള്ള ശ്രമം ആരംഭിച്ച് ബി ജെ പി. നാഗാലാന്റില്‍ വന്‍ വിജയം ബി ജെ പി സഖ്യത്തിന് ഉറപ്പായിട്ടുണ്ട്. ത്രിപുരയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബി ജെ പിയുടെ ലീഡ് നില കടന്നിട്ടുണ്ട്.
എന്നാല്‍ മേഘാലയയില്‍ ബി ജെ പിക്ക് അഞ്ച് സീറ്റില്‍ മാത്രമാണ് ലീഡ് ഉള്ളത്. ഇവിടെ എന്‍ പി പിയാണ് 23 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റില്‍ ലീഡ് ഉണ്ട്. യു ഡി പി ആറ് സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ പി പിയുമായി സഖ്യമുണ്ടാക്കി ഭരണകക്ഷിയാകാനാണ് ബി ജെ പി ശ്രമിക്കുന്നത്.

മൂന്നിടത്തും ബിജെപി സര്‍ക്കാര്‍
അങ്ങനെ വന്നാല്‍ മൂന്നിടത്തും ബി ജെ പി സഖ്യത്തിന്റെ സര്‍ക്കാരായിരിക്കും ഭരണം നടത്തുക. നാഗാലാന്റില്‍ എന്‍ ഡി പി പി - ബി ജെ പി സഖ്യം 40 ലേറെ സീറ്റില്‍ വിജയമുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ മറ്റ് വെല്ലുവിളികള്‍ ഇല്ല. എന്നാല്‍ ത്രിപുരയിലും മേഘാലയയിലും അതല്ല സ്ഥിതി. അതിനാല്‍ വോട്ടെണ്ണലിന്റെ അവസാനം വരെ ഈ രണ്ട് സംസ്ഥാനങ്ങളിലേയും ട്രെന്‍ഡ് നിര്‍ണായകമാണ്.

അണിയറയില്‍ അമിത് ഷാ
അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ആണ് ബി ജെ പി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ത്രിപുരയില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ടിപ്ര മോതയെ ഒപ്പം കൂട്ടാനാണ് ബി ജെ പി ശ്രമിക്കുന്നത്. മേഘാലയയില്‍ വോട്ടെണ്ണലിന് മുന്‍പ് തന്നെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ ആരാഞ്ഞിരുന്നു. എന്‍ പി പി നേതാവ് കോണ്‍റാഡ് സാംഗ്മയും ഹിമന്ത ബിശ്വ ശര്‍മ്മ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

വഴിപിരിഞ്ഞ എന്‍പിപിക്കൊപ്പം ബിജെപി
കഴിഞ്ഞ തവണ എന്‍ പി പിയുമായി ചേര്‍ന്ന് ഒരുമിച്ച് ഭരണം നടത്തിയ ബി ജെ പി ഈ തെരഞ്ഞെടുപ്പിന് മുന്‍പാണ് സഖ്യം വേര്‍പെടുത്തിയത്. എങ്കിലും ഭരണം ലഭിക്കാന്‍ എന്‍ പി പിയെ ഒപ്പം കൂട്ടുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പുണ്ടായേക്കില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്‌ക്കൊപ്പമാണ് ജനങ്ങള്‍ എന്ന് ബി ജെ പി അവകാശപ്പെട്ടു.

മോദി ഫാക്ടര്‍ നിര്‍ണായകമായി
ബി ജെ പി ന്യൂനപക്ഷ വിരുദ്ധവും ആദിവാസി വിരുദ്ധവുമാണെന്ന് ആരോപണമുയര്‍ന്നിട്ടും വടക്ക് കിഴക്കന്‍ മേഖലയില്‍ കാഴ്ച വെച്ച മുന്നേറ്റം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.












Click it and Unblock the Notifications