പ്രതിപക്ഷനിരയ്ക്ക് പ്രതീക്ഷ നൽകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ..ബിജെപി ഇനി കരുതലോടെയിരിക്കും
എളുപ്പത്തിലുള്ള പോരാട്ടമായിരുന്നില്ല ബിജെപിക്ക്, ശക്തരെ തന്നെയാണ് നേരിട്ടത്.

ഒറ്റനോട്ടത്തിൽ ബിജെപി മിന്നിത്തിളങ്ങിയ തിരഞ്ഞെടുപ്പ് ആണെന്ന് തോന്നുമെങ്കിലും പ്രതിപക്ഷ നിരയ്ക്ക് അല്പം ആശ്വാസമേകുന്നത് കൂടിയാണ് ഫലം. നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നിവടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആണ് നടന്നുകൊണ്ടിരിക്കുന്നത്.ഏതാണ്ട് അവസാനിക്കാറുമായി.
ത്രിപുരയിൽ ബിജെപി തുടർഭരണം ഉറപ്പാക്കിയെങ്കിലും അത് ഒരു ആശ്വാസ വിജയം മാത്രമാണെന്ന് പറയാം. എളുപ്പത്തിലുള്ള പോരാട്ടമായിരുന്നില്ല ബിജെപിക്ക്, ശക്തരെ തന്നെയാണ് നേരിട്ടത്. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷമാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗുണം ചെയ്തത് കോൺഗ്രസിന് ..പക്ഷേ
ത്രിപുരയിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യം കോണ്‍ഗ്രസിനാണ് ഗുണം ചെയ്തതെങ്കിലും ആ സഖ്യത്തിന് പൊതു സ്വീകാര്യത ലഭിച്ചത് ബിജെപിക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ഒരു സീറ്റിലും മുന്നേറാൻ സാധിച്ചിരുന്നില്ല എങ്കിലും ഇത്തവണ നാല് സീറ്റിൽ മുന്നേറാൻ സാധിച്ചു. മൊത്തത്തിൽ ഈ സഖ്യത്തിന്റെ സ്വീകാര്യത പ്രകടമാക്കുന്നു.

ടിപ്ര മോത നിർണായകമാകുമ്പോൾ...
സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റമുണ്ടാക്കിയ ടിപ്ര മോത പാർട്ടിയും മാറ്റം തന്നെയാണ് സൂചിപ്പിക്കുന്നത്. 20 സീറ്റിൽ മത്സരിച്ച തിപ്ര മോത പാർട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി. ടിപ്ര മോത്താ പാര്‍ട്ടി ഗോത്രമേഖലയില്‍ സ്വാധീനം ഉറപ്പിച്ചതും മൂന്നാം ചേരിയായി നിലകൊള്ളുന്നതും ത്രിപുരയിലെ രാഷ്രീയത്തിൽ ചെറുതല്ലാത്ത ചലനമാണ് ഉണ്ടാക്കിയത്.. മേഘാലയയില്‍ ബിജെപിയെ കടത്തി വെട്ടാൻ എന്‍പിപിക്ക് കഴിഞ്ഞതും മാറ്റത്തിന്റെ സൂചന തന്നെയാണ്. 27 ൽ എൻപിപി എത്തിനിൽക്കുന്ന സമയത്ത് 2 എണ്ണത്തിലാണ് ബിജെപി.

2024 ലേക്ക്..
2024 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ ഐക്യനിര എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയിലേക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നത് ചെറുതല്ലാത്ത ഒരു കാര്യമാണ്. ഇത് ബിജെപിക്ക് ഒരു വെല്ലുവിളിയുമാണ്. ഇത്തരം പാർട്ടികൾക്ക് ജനങ്ങൾ അംഗീകാരം നല്‍കുന്നുവെന്നത് അനായാസ വിജയമെന്ന് ബിജെപിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു.

കോൺഗ്രസ് മുന്നേറുമ്പോൾ..
അതേസമം, ബംഗാള്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നതും പ്രതിപക്ഷത്തിന്റേ നേട്ടമാണ്. ആകെ നടന്നെ 5 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ 3 സീറ്റുകളും കോണ്‍ഗ്രസിന് ലഭിച്ചുവെന്നത് പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒറ്റ പ്രതിപക്ഷ മുന്നണി രൂപീകരിക്കുക എന്ന രാഹുൽ ഗാന്ധിയുടെ ആശയമാണ് മുന്നോട്ടുവെച്ചിരുന്നത്.

പ്രതിപക്ഷം..
കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രതിപക്ഷ നിരയിലെ ചില മുഖ്യപാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിനോടുള്ള അകലം ഉപേക്ഷിച്ച് സിപിഐഎം പരസ്യസഖ്യത്തിന് തയ്യാറായതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രതിപക്ഷ മുന്നണി എന്ന വലിയ ആശയത്തിന് ശുഭകരമായ ഒരു ഗതിയുണ്ടാകും എന്നാണ് കരുതുന്നത്. ഇനി ആറ് സംസ്ഥാനങ്ങളിലേക്ക് കൂടി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ ഫലം കൂടി നിർണായകമാവും..












Click it and Unblock the Notifications