ബിഹാറില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി; ആറ് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു
ബക്സര്‍: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി. ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്മിനസില് നിന്ന് വരികയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ആറ് കോച്ചുകള്‍ ആണ് പാളംതെറ്റിയത്. ബക്സറിനടുത്തുള്ള രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം രാത്രി 9.35 ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാട്ന ഹെല്പ്പ്ലൈന്: 9771449971, DNR ഹെല്പ്പ്ലൈന്: 8905697493, COMM CNL: 7759070004, ARA ഹെല്പ്പ്ലൈന്: 8306182542 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ സ്ഥിരീകരിച്ചു. അരയില്‍ നിന്ന് 15 ആംബുലന്‍സുകളും പട്നയില്‍ നിന്ന് ഒരു ഡസനിലധികം ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആ റൂട്ടിലെ നിരവധി ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡി എം പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications