കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിച്ച് കൂത്താടാമെന്ന് കരുതി ഗോവയ്ക്ക് വണ്ടി കയറണ്ട; കളി മാറി പണിയും!! പോലീസ് നീക്കം ഇങ്ങനെ!

Google Oneindia Malayalam News

പനാജി: ഗോവയിൽ പരസ്യമായി മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പോലീസ്. ഗോവയിലെ ബീച്ചുകളിൽ പരസ്യമായി മദ്യപിയ്ക്കുന്നവർക്കാണ് പോലീസിന്റെ പിടി വീഴുക. നോര്‍ത്ത് ഗോവ പോലീസിന്റെതാണ് തീരുമാനം. പൊട്ടിയ മദ്യക്കുപ്പികള്‍ പൊതുജനങ്ങൾക്ക് തലവേദനയാവുന്നതോടെയാണ് തീരുമാനം.
പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നവര്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ പരാതിയുയർന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് നീക്കം.

പ്രദേശവാസികളും ഗോവ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ഇത് സംബന്ധിച്ച് നിരന്തരം പരാതി നൽകുകയും ചെയ്തിരുന്നു. ബീച്ചിൽ പരസ്യമായിരുന്നു മദ്യപിക്കുന്നവരും ഇതോടെ കുടുങ്ങും. ബീച്ചിൽ നീന്താനെത്തുന്നവർക്കും പൊട്ടിയ കുപ്പികൾ ഭീഷണിയാണ്.

beer

വിലക്ക് ലംഘിച്ച് പരസ്യമായി മദ്യപിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കാർത്തിക് കശ്യപ് വ്യക്തമാക്കി. പൊതുസ്ഥത്തിരുന്ന് മദ്യപിക്കുന്നവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാനും പോലീസ് സൂപ്രണ്ട് നിർദേശം നല്‍കിയിട്ടുണ്ട്.

നോർത്ത് ഗോവയിലെ കലാങ്കുട്ടേ, ബാഗ, കണ്ടോളിം, അൻജുന, മൊർജിം, അരംബോൽ ബീച്ചുകളില്‍ നിയന്ത്രണം ബാധകമാണ്. ഗോവയിൽ പരസ്യമായി മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. പ്രതിവര്‍ഷം നാൽപ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഗോവ ബീച്ച് ടൂറിസത്തിന്റെ ഭൂപടത്തിൽ മുൻപന്തിയിലാണുള്ളത്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് ഗോവ.

English summary
Following complaints of broken glass being strewn on Goa's beaches, the North Goa district police on Wednesday ordered a crackdown on drinking in public places, especially on beaches, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X