ഉത്തരേന്ത്യ പൊള്ളുന്നു; ഡൽഹിയിൽ 72 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്
ന്യൂഡൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. തലസ്ഥാന ന ഗരമായ ഡൽ ഹിയിൽ തുടർച്ചയായ ആറാം ദിവസവും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്നത്തെ പരമാവധി താപനില 42 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. സീസണിൽ രേഖപ്പെടുത്തുന്ന ശരാശരിയേക്കാൾ രണ്ട് ഡിഗ്രി കൂടുതലാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
22.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. തിങ്കളാഴ്ച ഡൽഹിയിൽ 42.6 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടെ ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. 72 വർഷത്തിനിടെ ഇതാദ്യമായാണ് ഏപ്രിൽ ആദ്യ പകുതിയിൽ ഡൽഹിയിൽ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1941 ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 45.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിനുമുമ്പുള്ള കൂടിയ താപനില.

ഈ വർഷം ഏപ്രിലിൽ ഇതുവരെ അഞ്ച് തവണയാണ് തലസ്ഥാനത്ത് ഉഷ്ണ തരംഗം രേഖപ്പെടുത്തിയത്. 2017 ഏപ്രിലിലും ഇത്തരത്തിൽ ആറ് ദിവസങ്ങളിൽ ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ട്. 2017 ഏപ്രിൽ 21 ന് തലസ്ഥാനത്ത് 43.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. മാര്‍ച്ച് അവസാനവാരം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ച 44.5 ഡിഗ്രി സെല്‍ഷ്യസ് താപനില ആണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ 10 പോയിന്റ് അധികമാണ്. 1979 ഏപ്രില്‍ 28ലെ 44.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗുരുഗ്രാമിലെ എക്കാലത്തെയും ഉയര്‍ന്ന താപനില. ഫരീദാബാദില്‍ 45.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, ബനാസ്കന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ്, പത്താന്‍, പോര്‍ബന്തര്‍, രാജ്കോട്ട്, സുരേന്ദ്രനഗര്‍, അംരേലി എന്നിവിടങ്ങളിലും അത‍്യുഷ്ണം തുടരും. കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകുമ്പോഴും സാധാരണ താപനിലയേക്കാള്‍ 4.5 ഡിഗ്രി അധികം രേഖപ്പെടുത്തുമ്പോഴുമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. സാധാരണ താപനിലയേക്കാള്‍ 6.5 ഡിഗ്രി സെല്‍ഷ്യസ് അധിക താപനില രേഖപ്പെടുത്തുമ്പോള്‍ അതിനെ തീവ്ര ഉഷ്ണതരംഗമായും കണക്കാക്കുന്നു.












Click it and Unblock the Notifications