കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ 'കോമ'യിലെന്ന് റിപ്പോര്‍ട്ട്; അധികാരം സഹോദരിക്ക്

Google Oneindia Malayalam News

സോള്‍: ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അധികാരത്തിന്റെ സിംഹ ഭാഗം സഹോദരിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരുന്നു.

4

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങിന് അധികാരം കൈമാറിയെന്നാണ് സോങ് മിന്‍ പറയുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി അധികാരം കൈമാറണമെങ്കില്‍ രണ്ടില്‍ ഒരു കാര്യം നടക്കണം. ഒന്ന് അദ്ദേഹം ആരോഗ്യനില വഷളായി കോമയിലാകണം. അല്ലെങ്കില്‍ അട്ടിമറി നടക്കണം. അട്ടിമറി നടന്നതായി സൂചനയില്ല. ഈ സാഹചര്യത്തിലാണ് ഭരണം നടത്താന്‍ സാധിക്കാത്ത വിധം ആരോഗ്യനില വഷളായി എന്ന് പറയുന്നതെന്നും സോങ് മിന്‍ സൂചിപ്പിക്കുന്നു. അടുത്തിടെ കിം ജോങ് ഉന്നിന്റെ പല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് സോങ് മിന്‍ പറയുന്നു. കിം ജോങ് ഉന്‍ കോമയിലാണെന്ന് ഞാന്‍ കരുതുന്നു. മരണം സംഭവിച്ചിട്ടില്ല. അധികാരം പൂര്‍ണമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികാരം സഹോദരിയുമായി പങ്കിട്ടിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്.

എന്നാല്‍ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കിം ജോങ് ഉന്നിന്റെ അധികാര കൈമാറ്റത്തെ പറ്റി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമ്പത്തിക വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ കിം ജോങ് ഉന്‍ ഉടന്‍ യോഗം വിളിക്കുമെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന് ഏപ്രിലില്‍ ഹൃദയ ശസ്ത്രക്രിയ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ 11ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിന്നീട് പൊതുരംഗത്ത് വന്നിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ഇടയാക്കിയത്. കിം ജോങ് ഉന്നിനൊപ്പം ഭരണകാര്യങ്ങളില്‍ ഏറെ കാലമായി ഇടപെടുന്ന വ്യക്തിയാണ് സഹോദരി. വളരെ ശക്തമായ നിലപാടുള്ള വനിതയാണ് ഇവര്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

English summary
North Korea Leader Kim Jong Un is in Coma, Claims South Korean Diplomat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X