ദില്ലി ജുമാ മസ്ജിദില്‍ ഈ യുവതിക്ക് സംഭവിച്ചതെന്ത്? കേട്ടാല്‍ നാണിച്ചു പോവും!!
അരുണാചല്‍ സ്വദേശിനിയായ നിയാംഗ് പെര്‍ട്ടിനാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ദില്ലി ജുമാ മസ്ജിദില്‍ താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയുന്നത്.
ദില്ലി: രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഒക്ടോബര്‍ 31ന് ദില്ലി ജുമാ മസ്ജിദില്‍ സംഭവിച്ചത്. അരുണാചല്‍ പ്രദേശ് സ്വദേശിനി നിയാംഗ് പെര്‍ട്ടിനാണ് വടക്കു കിഴക്കന്‍ സ്വദേശിനി ആയതിന്റെ പേരില്‍ മാത്രം ദില്ലി ജുമാ മസ്ജിദില്‍ വിവേചനം നേരിടേണ്ടി വന്നത്. താന്‍ നേരിട്ട വിവേചനത്തെ കുറിച്ച് പ്രധാനമന്ത്രിക്കെഴുതിയ നിയാംഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.
ദില്ലി ലോ സെന്റര്‍ ക്യാംപസിലെ നിയാംഗും ജര്‍മ്മന്‍ പൗരത്വമുള്ള വിദ്യാര്‍ത്ഥിയുമടക്കമുള്ള അഞ്ചു പേരടങ്ങുന്ന സംഘം ഒക്ടോബര്‍ 31 നാണ് ദില്ലി ജുമാ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയത്.ഗെയ്റ്റിനു മുന്നില്‍ വെച്ച് മൂന്നു പേര് ഇവരെ തടയുകയും മൊബൈല്‍ ഫോണ്‍ അകത്തേക്ക് പ്രവേശിപ്പിക്കണമെങ്കില്‍ ഒരാള്‍ക്ക് 300 രൂപ വീതം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മൊബൈലുമായി വന്ന മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങാത്തത് ശ്രദ്ധിച്ച നിയാംഗ് അത് ചോദ്യം ചെയ്തപ്പോള്‍ ഇതൊന്നും നിങ്ങള്‍ അന്വേഷിക്കേണ്ട ആവശ്യമില്ല എന്നാണ് മൂവര്‍ സംഘം പറഞ്ഞത്.

പണം നല്കാന് തയ്യാറാകാതിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ ഷോര്‍ട്സ് ധരിച്ചെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചു, പക്ഷേ ഷോര്‍ട്സ് ധരിച്ച് നിരവധി പേര് മസ്ജിദുനിള്ളിലേക്ക് കയറുന്നതും കാണാമായിരുന്നെന്നു.നിങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയാണോ അതോ ചൈനീസോ നേപ്പാളികളോ എന്ന ചോദ്യമാണ് ഏറെ വേദനിപ്പിച്ചതെന്നും നിയാംഗ് പറഞ്ഞു.
തങ്ങളുടെ സ്വന്തം രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ എല്ലാ ഐ ഡി പ്രൂഫുകളും കാണിച്ചു ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ട അവസ്ഥ സങ്കടകരമാണെന്നും നിയാംഗ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വടക്കു കിഴക്കന്‍ സ്വദേശികള്‍ക്ക് വിവേചനം നേരിടാതെ രാജ്യത്ത് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം എന്നെങ്കിലും ഉണ്ടാവുമോ എന്നും നിയാംഗ് ചോദിക്കുന്നു.
നിയാംഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ട്വിറ്റര്‍ വീഡിയോയും അതിവേഗമാണ് പ്രചരിച്ചത്. അരുണാചലില്‍ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അതിരൂക്ഷമായാണ് ഈ സംഭവത്തിനെതിരെ പ്രതികരിച്ചത്. വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം നിയാംഗിന്റെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ പറഞ്ഞു.
വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദില്ലിയില്‍ പുതിയ സംഭവമല്ല. നിരവധി തവണയാണ് വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്ത് അതിക്രമങ്ങള്‍ക്കിരയായിട്ടുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications