'മോക്ക് പാർലമെൻ്റ് അല്ല, ജനകീയ വിചാരണ'; പ്രതിഷേധ പരിപാടിയുടെ രൂപവും പേരും മാറ്റി ഇന്ത്യ സഖ്യം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള 'മോക്ക് പാർലമെൻ്റ്' പ്രതിഷേധ പരിപാടിയുടെ രൂപത്തിലും പേരിലും മാറ്റം വരുത്തി ഇന്ത്യ സഖ്യം. പാർലമെൻ്റിനെ പരിഹസിക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്നും വിട്ടുനിൽക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന പരിപാടിയുടെ പേര് ജനകീയ വിചാരണ എന്നാക്കിയതായി നേതാക്കൾ അറിയിച്ചു. പരിപാടിയിൽ വെച്ച് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അവതരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

'ജനകീയ വിചാരണ' നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യനേതാക്കളുടെ നേതൃത്വത്തിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. മുൻ ലോക്സഭ സ്പീക്കർ മീര കുമാർ, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, നാസിർ ഹുസൈൻ, മണിക്കം ടാഗോർ, പവൻ ഖേര, തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രൈയ്ൻ, ജാർഖണ്ഡ് മുക്തിമോർച്ച നേതാവ് മഹവ മാജി, സമാജ്വാദി പാർട്ടി നേതാവ് ഹരേന്ദ്ര മാലിക് തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. തുടക്കത്തിൽ പാർലമെൻ്റ് നടപടി ക്രമങ്ങൾ പോലെ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ അവസാന നിമിഷം പരിപാടിയുടെ രൂപത്തിൽ മാറ്റം വരുത്താൻ നേതാക്കൾ തീരുമാനിക്കുകയായിരുന്നു.

rahul-

അതേസമയം നാളെ വൈകീട്ട് 3 മണി മുതൽ രാത്രി 7.30 വരെയാണ് ജനകീയ വിചാരണ പരിപാടി നടക്കുക. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിനും സമാജ്വാദി പാർട്ടി എംപിയ്ക്കുമാണ് ഇതിൻ്റെ ചുമതല നൽകിയിരിക്കുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചർച്ചകൾക്ക് തുടക്കമിടും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ പരിപാടി അവസാനിക്കും.

19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സംസാരിക്കും. എല്ലാവർക്കും അഞ്ച് മിനിറ്റ് വീതമാണ് അനുവദിക്കുക. സമാജ്വാദി പാർട്ടിക്കും തൃണമൂൽ കോണ്‍ഗ്രസിനും 10 മിനിറ്റുകൾ വീതം അനുവദിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്കും സംസാരിക്കാൻ അവസരം ലഭിക്കും. സമൂഹത്തിൽ നിന്നുള്ള മൂന്ന് പേർക്ക് കൂടി സംസാരിക്കാനാകും. അതായത് ആകെ 30 പേരാണ് യോഗത്തിൽ സംസാരിക്കുക. എസ്ഐആർ നടപടികളിലൂടെ വോട്ടർപട്ടികയിൽ നിന്നും ആളുകളെ പുറത്താക്കിയ നടപടിയായിരിക്കും ചർച്ചയിലെ പ്രധാന വിഷയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma