കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് രാഷ്ട്രീയ പരിപാടിയല്ല... കെജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയതില്‍ യുഎസ് എംബസിയുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ദില്ലി സ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്ന് അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും ഒഴിവാക്കിയതില്‍ മറുപടിയുമായി യുഎസ് എംബസി. ചടങ്ങില്‍ കെജ്രിവാളിനെയും സിസോദിയയെയും ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു വിരോധവും ഇല്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും, അതുകൊണ്ടാണ് ഒഴിവാക്കിയതെന്നും എംബസി വ്യക്തമാക്കി. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മെലാനിയ ഇന്ത്യയിലെത്തുന്നത്.

1

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെജ്രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദില്ലിയിലെ നേട്ടങ്ങള്‍ കാണിക്കുമ്പോള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ഒഴിവാക്കിയത് തെറ്റായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദക്ഷിണ ദില്ലിയിലെ സ്‌കൂളിലാണ് മെലാനിയ സന്ദര്‍ശനത്തിനായി എത്തുക. വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും, കെജ്രിവാള്‍ സര്‍ക്കാരിന്റെ ഹാപ്പിനെസ് ക്ലാസുകള്‍ വിലയിരുത്തുകയും ചെയ്യും.

അതേസമയം നേരത്തെ കെജ്രിവാളും മെലാനിയയും ചേര്‍ന്ന് മെലാനിയയെ സ്‌കൂളിലേക്ക് സ്വീകരിക്കുകയും, ഹാപ്പിനസ് കരിക്കുലത്തെ കുറിച്ച് വിവരിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഎപി സര്‍ക്കാരാണ് ഹാപ്പിനസ് പാഠ്യപദ്ധതി ദില്ലിയില്‍ കൊണ്ടുവന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉണ്ടാവുന്നത് നല്ലതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചടങ്ങ് അല്ലാത്തത് കൊണ്ട് വിദ്യാഭ്യാസം, സ്‌കൂള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവയില്‍ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.

കെജ്രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയതില്‍ ഇതുവരെ എഎപിയോ ബിജെപിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഒരിക്കലും അമേരിക്കയുടെ തീരുമാനത്തെ സ്വാധീനിക്കാറില്ല. ആരെ ക്ഷണിക്കണം, വേണ്ട എന്നത് അമേരിക്കയുടെ പരിധിയിലെ കാര്യമാണെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.

ദില്ലിയിലെ തന്ത്രം മാറ്റില്ല... ബീഹാറില്‍ ഒരു പടി കടുപ്പിക്കാന്‍ അമിത് ഷാ, ഹിന്ദുത്വ ലോക്കലാവുന്നു!!ദില്ലിയിലെ തന്ത്രം മാറ്റില്ല... ബീഹാറില്‍ ഒരു പടി കടുപ്പിക്കാന്‍ അമിത് ഷാ, ഹിന്ദുത്വ ലോക്കലാവുന്നു!!

English summary
not a political event says us embassy on dropping kejriwal from accompanying melania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X