യോഗിയുടെ നാട്ടിലേത് കൂട്ടക്കൊല; മരണമെന്ന് നിസാരവല്ക്കരിക്കരുത്, സത്യാര്‍ഥി പൊട്ടിത്തെറിച്ചു
ലഖ്നൗ; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 60 ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് കൈലാഷ് സത്യാര്‍ഥി. ഇത് സാധാരണ മരണമോ ദുരന്തമോ അല്ലെന്നും കൂട്ടക്കൊലയാണെന്നും നൊബേല്‍ ജേതാവ് പ്രതികരിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്ഷമായയിട്ടും രാജ്യത്തെ കുട്ടികള്‍ക്ക് ഗുണം ലഭിക്കാത്തത് എന്താണ്. മുഖ്യമന്ത്രി യോഗി വിഷയത്തില്‍ ഇടപെടണം. അഴിമതിയില്‍ മുങ്ങിയ ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ രംഗത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, യോഗി സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികളുടെ മരണത്തിന് കാരണമായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത്.
യോഗി അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഓക്സിജന്റെ ദൗര്‍ലഭ്യവും ബന്ധപ്പെട്ട കാര്യങ്ങളും ധരിപ്പിച്ചിരുന്നില്ലെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പ് സഹമന്ത്രി അഷുതോഷ് ടണ്ടനും ഇക്കാര്യം ആവര്‍ത്തിച്ചു. അന്വേഷണം നടത്തിയ ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാരുടെ സംഘവും ഗോരഖ്പൂരിലേക്ക് വരുന്നുണ്ട്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രി കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications